Asianet News MalayalamAsianet News Malayalam

സൗദിയില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തയാളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷത്തെ കരാറില്‍ നിയമിച്ച തന്നെ ഏതാനും മാസങ്ങള്‍ക്ക് ശേഷം പിരിച്ചുവിട്ടെന്നായിരുന്നു പരാതി. കേസിന്റെ വിചാരണയ്ക്കായി പലതവണ നോട്ടീസ് അയച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഹാജരായില്ല. 

Labor Court awards SR1m to sacked Saudi employee
Author
Riyadh Saudi Arabia, First Published Dec 29, 2018, 3:23 PM IST

ജിദ്ദ: മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് 10 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദി ലേബര്‍ കോടതി ഉത്തരവിട്ടു. ഇതിന് പുറമെ കുടിശികയുള്ള ശമ്പളവും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും കോടതി, സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തയാളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷത്തെ കരാറില്‍ നിയമിച്ച തന്നെ ഏതാനും മാസങ്ങള്‍ക്ക് ശേഷം പിരിച്ചുവിട്ടെന്നായിരുന്നു പരാതി. കേസിന്റെ വിചാരണയ്ക്കായി പലതവണ നോട്ടീസ് അയച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഹാജരായില്ല. നഴ്സിന് കുടിശികയുള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് ഇവരുടെ അസാന്നിദ്ധ്യത്തില്‍ തന്നെ വിധി പറയുകയായിരുന്നു. 

ശമ്പളം നല്‍കാത്തതിന് പുറമെ ജീവനക്കാരനുമായുണ്ടാക്കിയ കരാര്‍ പാലിക്കാനും കമ്പനി തയ്യാറായിട്ടില്ലെന്ന് കോടതി കണ്ടെത്തി. പ്രശ്നം പരിഹരിക്കാന്‍ നേരിട്ട് നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരനും അറിയിച്ചു. അപ്പീല്‍ കോടതിയുടെ അംഗീകാരത്തിന് വിധേയമായി വിധി പ്രാബല്യത്തില്‍ വരും.

Follow Us:
Download App:
  • android
  • ios