Asianet News MalayalamAsianet News Malayalam

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി എം.എ യൂസഫലി; പട്ടികയില്‍ എട്ട് മലയാളികള്‍

ഫോബ്‍സ് പുറത്തിറക്കിയ 2019ലെ പട്ടിക പ്രകാരം ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാം സ്ഥാനം നിലനിർത്തി. 

MA Yusuff Ali richest indian in gulf
Author
Dubai - United Arab Emirates, First Published Oct 12, 2019, 12:04 PM IST

ദുബായ്: ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാം സ്ഥാനം നിലനിർത്തി. മലയാളി സമ്പന്നരിലും അദ്ദേഹം തന്നെയാണ് മുന്നിൽ. ഇന്ത്യയിലെ 100 ധനികരിൽ 26-ാമതാണ് യൂസഫലി. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നിൽ. 

ഫോബ്‍സ് പുറത്തിറക്കിയ 2019ലെ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. ഗൾഫിലെ ഇന്ത്യൻ ധനികരിൽ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും, ഡോ.ബി.ആർ ഷെട്ടി മൂന്നാം സ്ഥാനത്തുമെത്തി. രവി പിള്ള, സണ്ണി വർക്കി, സുനിൽ വസ്വാനി, ഷംഷീർ വയലിൽ  എന്നിവരാണ് തുടർ സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍: എം.എ യൂസഫലി, രവി പിള്ള, എം.ജി ജോര്‍ജ് മുത്തൂറ്റ്, ക്രിസ് ഗോപാലകൃഷ്ണന്‍, സണ്ണി വര്‍ക്കി, ബൈജു രവീന്ദ്രന്‍, ഷംസീര്‍ വലയില്‍, എസ്.ഡി ഷിബുലാല്‍.

Follow Us:
Download App:
  • android
  • ios