Asianet News MalayalamAsianet News Malayalam

സൗദി ജയിലുകളിലെ മലയാളികളെക്കുറിച്ച് ഒരു വിവരവും കൈയിലില്ലെന്ന് നോർക്ക

37 സ്ത്രീകള്‍ ഉള്‍പ്പെടെ 2,230 മലയാളികളാണ് കഴിഞ്ഞമാസം വരെ സൗദി ജയിലില്‍ തടവുകാരായുള്ളത്. ഇതില്‍ 11 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ പറയുന്നു.

norka has no information on malayalees in saudi jails
Author
Saudi Arabia, First Published Dec 31, 2018, 11:40 AM IST

സൗദി അറേബ്യയിലെ ജയിലില്‍ എത്ര മലയാളികളുണ്ടെന്ന് അറിയില്ലെന്ന് പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്ക. ജയിലില്‍ കിടന്ന എത്രപേരെ തിരിച്ച് നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ചപ്പോഴും അറിയില്ലെന്നാണ് നോർക്കയുടെ മറുപടി.

37 സ്ത്രീകള്‍ ഉള്‍പ്പെടെ 2,230 മലയാളികളാണ് കഴിഞ്ഞമാസം വരെ സൗദി ജയിലില്‍ തടവുകാരായുള്ളത്. ഇതില്‍ 11 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട സർക്കാർ വകുപ്പായ നോർക്കയുടെ കൈയില്‍ ഈ വിവരങ്ങളൊന്നും ഇല്ല. എത്ര മലയാളി തടവുകാരെ നാട്ടിലേക്ക് തിരിച്ചെത്തിച്ചെന്നതിനും ഉത്തരമില്ല.

ലക്ഷങ്ങളാണ് നോർക്ക റൂട്സിലെ ഉദ്യോഗസ്ഥർക്കായി ശമ്പളയിനത്തില്‍ മാസംതോറും സർക്കാർ ചിലവഴിക്കുന്നത്. എന്നാല്‍ വിദേശ ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായി ലഭിക്കുന്ന അപേക്ഷകളില്‍ അതാത് നയതന്ത്രകാര്യാലയങ്ങളുടെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിച്ചുവരുന്നെന്നാണ് നോർക്കയുടെ വിശദീകരണം.

Follow Us:
Download App:
  • android
  • ios