Asianet News MalayalamAsianet News Malayalam

ഒമാനില്‍ വിവിധ മേഖലകളില്‍ വിദേശികള്‍ക്ക് വീണ്ടും നിയന്ത്രണം

നേരത്തെ ഈ രംഗങ്ങളില്‍ പ്രവാസികള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 

oman extends ban on expat work permit
Author
Oman, First Published Dec 2, 2018, 9:29 PM IST

മസ്കറ്റ്: വിവിധ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു. സെയില്‍സ് റെപ്രസെന്റേറ്റീവ്, പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ്, നിര്‍മ്മാണ് രംഗത്തെ വിവിധ തൊഴിലുകള്‍, ക്ലീനിങ്, വര്‍ക്‍ഷോപ്പുകള്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് നിയന്ത്രണം.

നേരത്തെ ഈ രംഗങ്ങളില്‍ പ്രവാസികള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. എന്നാല്‍ നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം വിദേശികളെത്തന്നെ നിയമിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്. ഇതോടൊപ്പം കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്സ്മിത്ത്, ഇഷ്ടിക ഫാക്ടറികള്‍ തുടങ്ങിയവയില്‍ വിദേശികള്‍ക്കുണ്ടായിരുന്ന നിയന്ത്രണവും നീട്ടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios