Asianet News MalayalamAsianet News Malayalam

കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ക്ക് നല്‍കുന്ന അലവന്‍സ് കൂട്ടി

മാൻപവർ ആൻഡ് ഗവൺമെൻറ് റീസ്ട്രക്ചറിങ് പ്രോഗ്രാം (എം.ജി.ആര്‍.പി) പ്രകാരം സെക്കന്ററി, ഇൻറർമീഡിയറ്റ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഇനി മുതല്‍ 161 ദിനാര്‍ അലവന്‍സ് ലഭിക്കും. നേരത്തെ ഇത് 147 ആയിരുന്നു. 

private sector Kuwaiti workers benefit from more subsidy
Author
Kuwait City, First Published Dec 2, 2018, 5:17 PM IST

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് നല്‍കി വരുന്ന അലവന്‍സ് വര്‍ദ്ധിപ്പിച്ചു. 30,000 സ്വദേശികള്‍ക്കാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നത്. വിദേശികളും സ്വദേശികളും തമ്മിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ സർക്കാർ ശ്രമം നടത്തുന്നതിനിടെയിലും സ്വകാര്യ മേഖലയില്‍ നിന്ന് സ്വദേശികള്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

മാൻപവർ ആൻഡ് ഗവൺമെൻറ് റീസ്ട്രക്ചറിങ് പ്രോഗ്രാം (എം.ജി.ആര്‍.പി) പ്രകാരം സെക്കന്ററി, ഇൻറർമീഡിയറ്റ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഇനി മുതല്‍ 161 ദിനാര്‍ അലവന്‍സ് ലഭിക്കും. നേരത്തെ ഇത് 147 ആയിരുന്നു.  താഴ്ന്ന യോഗ്യതകളുള്ളവര്‍ക്ക് 136 ൽനിന്ന് 161 ദിനാറായാണ് വർധിപ്പിച്ചത്. സ്വകാര്യ തൊഴിൽ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന വേതനത്തിന് പുറമേയാണ് ഇത് സര്‍ക്കാര്‍ നല്‍കുന്നത്. കുടിശ്ശികയുള്ള എല്ലാവര്‍ക്കും ഡിസംബറിൽ തന്നെ അത് കൊടുത്തുതീര്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തിൽ പൊതുമേഖലയിൽ തൊഴിലെടുക്കുന്ന 75 ശതമാനം പേരും സ്വദേശികളാണ്. അതേ സമയം സ്വകാര്യ മേഖലയിൽ ഇത് അഞ്ച് ശതമാനം മാത്രമാണ്. സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിന് സ്വകാര്യ തൊഴിൽ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.  

Follow Us:
Download App:
  • android
  • ios