Asianet News MalayalamAsianet News Malayalam

ബഹ്റൈന്‍ സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ പി കെ കാളൻ സ്മാരക പുരസ്‌കാരം പി വി ലാവ്‌ലിന്

ആദിവാസി കലാകാരന്മാരെയടക്കം മുഖ്യധാരയിലെത്തിക്കാൻ വേണ്ടി നടത്തുന്ന നിസ്വാർത്ഥ സേവനത്തെ പരിഗണിച്ചാണ് പി.കെ കാളൻ സ്മാരക സഹൃദയ പുരസ്‌കാരം 2021ന് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

PV Lavalin gets Bahrain Sahridya  PK Kalan Memorial Award
Author
Manama, First Published Jul 29, 2022, 4:19 PM IST

മനാമ: നാടൻ കാലപ്രവർത്തനരംഗത്തു മികവുപുലർത്തുന്നവർക്കായി ബഹ്റൈനിലെ സഹൃദയ നാടൻ പാട്ട് സംഘം നല്‍കിവരുന്ന പി.കെ കാളൻ സ്മാരക സഹൃദയ പുരസ്‌കാരത്തിന് കേരളാ ഫോക് ലോർ  അക്കാദമി പ്രോഗ്രാം ഓഫീസർ കൂടിയായ പി വി ലാവ്‌ലിൻ അര്‍ഹനായി. കൊവിഡ് കാലത്ത് വേദികൾ ഇല്ലാതിരുന്ന കലാകാരന്മാരെ ചേർത്തു നിർത്താൻ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‍കാരം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഓരോ ആദിവാസി ഊരുകളിലെയും കലാകാരന്മാർക്ക് ഓൺലൈൻ കലാ അവതരണത്തിന് പിന്തുണ നൽകുകയും അവർക്ക് പരമാവധി തുക സർക്കാരിൽ നിന്നും ലഭ്യമാക്കി സ്വന്തം പ്രവർത്തന മേഖലയെയും സർക്കാരിന്റെയും കേരള ഫോക് ലോർ അക്കാദമിയുടെയും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയുള്ള  ഇടപെടൽ നടത്തി. ആദിവാസി കലാകാരന്മാരെയടക്കം മുഖ്യധാരയിലെത്തിക്കാൻ വേണ്ടി നടത്തുന്ന നിസ്വാർത്ഥ സേവനത്തെ പരിഗണിച്ചാണ് പി.കെ കാളൻ സ്മാരക സഹൃദയ പുരസ്‌കാരം 2021ന് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബറിൽ ബഹറൈനിൽ വെച്ച് നടക്കുന്ന നാടൻ കലാ മേളയിൽ വെച്ച് അവാർഡ് വിതരണം നടക്കും. അവാർഡ് പ്രഖ്യാപനത്തിന്റെ വിളംബരമായി ഓൺലൈൻ തനതു നാടൻ പാട്ട് മത്സരം നടക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ രാജേഷ് ആറ്റാചേരി, മുരളികൃഷ്ണൻ കോറോം, മനോജ്‌ പിലിക്കോട്, രഖിൽ ബാബു, ലിനീഷ് കനായി തുടങ്ങിയവര്‍ പങ്കെടുത്തു.

Read also: സൗദി അറേബ്യയില്‍ 8000 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി

ഒമാനില്‍ യുവാവ് ഡാമില്‍ മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അല്‍ ഹാജര്‍ ഡാമില്‍ മുങ്ങി യുവാവ് മരിച്ചു. 20കാരനായ പൗരനാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു.

ഡാമില്‍ യുവാവ് മുങ്ങിയതായി വിവരം ലഭിച്ച ഉടനെ അല്‍ ദാഹിറാ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. യുവാവിനെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. 

بلاغ حول غرق مواطن (٢٠ سنة) في سد وادي الهجر بولاية #عبري ،حيث تعاملت الفرق بإدارة الدفاع المدني والإسعاف بمحافظة #الظاهرة مع البلاغ ،وجرى نقله إلى المستشفى بواسطة فرق الإسعاف التابعة للهيئة ،وهو مفارق للحياة.#هيئة_الدفاع_المدني_والإسعاف pic.twitter.com/LcDktfOCvY

— الدفاع المدني والإسعاف - عُمان (@CDAA_OMAN) July 28, 2022

വെള്ളം നിറഞ്ഞ വാദിയിലൂടെ വാഹനമോടിച്ച നാലുപേര്‍ ഒമാനില്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios