Asianet News MalayalamAsianet News Malayalam

ഒമാനില്‍ റംസാന്‍ വ്രതാരംഭം തിങ്കളാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം

ഒമാൻ മതകാര്യ മന്ത്രാലയം  നടത്തിയ  ജ്യോതിശാസ്ത്ര  കണക്കുകൾ പ്രകാരം ഈ മാസം അഞ്ചാം തിയതി ഞായറാഴ്ച സൂര്യാസ്തമയത്തിനു ശേഷം 30 മിനിറ്റോളം മാസപ്പിറവി കാണാൻ സാധിക്കും. 

ramadan to start on may 6th in oman
Author
Muscat, First Published May 4, 2019, 9:53 AM IST

മസ്കത്ത്: ഈ വർഷത്തെ റംസാൻ മാസത്തിന്റെ ആദ്യ ദിവസം മേയ് ആറ് തിങ്കളാഴ്ച ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. പരിശുദ്ധ മാസത്തെ വരവേൽക്കാൻ രാജ്യത്തുടനീളമുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഒമാനിലെ ഏറ്റവും പുരാതനമായ നിസ്‍വ സൂഖിൽ നല്ല തിരക്കാണ് ഇന്ന് അനുഭവപെട്ടത്.

ഒമാൻ മതകാര്യ മന്ത്രാലയം  നടത്തിയ  ജ്യോതിശാസ്ത്ര  കണക്കുകൾ പ്രകാരം ഈ മാസം അഞ്ചാം തിയതി ഞായറാഴ്ച സൂര്യാസ്തമയത്തിനു ശേഷം 30 മിനിറ്റോളം മാസപ്പിറവി കാണാൻ സാധിക്കും. അതിനാൽ തിങ്കളാഴ്ച മുതൽ റംസാൻ മാസം ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാനിലെ  ഏറ്റവും പുരാതനമായ നിസ്‌വ സൂഖിൽ കഴിഞ്ഞദിവസം രാവിലെ അഞ്ച് മണി മുതൽ തന്നെ നല്ല തിരക്കാണ് അനുഭവപെട്ടത്. 

പൊതുമേഖലാ സ്ഥാപനങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെയും, സ്വകാര്യ മേഖലയിൽ ഇസ്ലാം മത വിശ്വാസികൾക്ക് ആറു മണിക്കൂറും ആയി പ്രവൃത്തിസമയം നിജപ്പെടുത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. റംസാൻ മാസത്തിൽ ആവശ്യമാകുന്ന ഭക്ഷണവും മറ്റു  അവശ്യസാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios