Asianet News MalayalamAsianet News Malayalam

കരിപ്പൂരിലേക്ക് ഇന്ന് മുതല്‍ സൗദി എയർലൈൻസ് സര്‍വീസും

ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സർവീസ്. ഇന്ത്യൻ സെക്റ്ററിൽ സൗദിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്

saudi airlines start service to karipur
Author
Karipur, First Published Dec 5, 2018, 1:03 AM IST

കോഴിക്കോട്: സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും.

കരിപ്പൂർ വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ്  പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്.

ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള സർവീസാണ് കോഴിക്കോട്ടേക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സർവീസ്. ഇന്ത്യൻ സെക്റ്ററിൽ സൗദിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ഹജ്ജ് - ഉംറ തീർത്ഥാടകരും ഇതിൽപ്പെടും. കരിപ്പൂരിലേക്ക് സൗദി എയർലൈൻസ് സർവീസ് പുനരാരംഭിച്ചതിൽ വിവിധ പ്രവാസി സംഘടനകൾ ആഹ്ളാദം പങ്കുവെച്ചു. 

Follow Us:
Download App:
  • android
  • ios