Asianet News MalayalamAsianet News Malayalam

സൗദിയിൽ ഏറ്റുമുട്ടല്‍: ആറ് ഭീകരരെ വധിച്ചു, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

സൗദിയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ആറ് ഭീകരരെ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. 

Saudi Arabia state security says Qatif security operation killed six
Author
Saudi Arabia, First Published Jan 10, 2019, 1:30 AM IST

റിയാദ്:  സൗദിയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ആറ് ഭീകരരെ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടിയത്.  ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ച സുരക്ഷാ വിഭാഗം പ്രദേശം വളയുകയായിരുന്നു. 

ഏഴു തോക്കുകളും നിരവധി വെടിയുണ്ടകളും മറ്റു ആയുധങ്ങളും ഭീകരർ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തു. പ്രദേശത്തെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷമായിരുന്നു നടപടി.  പ്രദേശവാസികൾക്ക് യാതൊരു അപകടവും സംഭവിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന ചിലർ ഖത്തീഫിലെ ഉമ്മുൽ ഹമാമിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ച സുരക്ഷാ വിഭാഗം ആ പ്രദേശം വളയുകയായിരുന്നു.എന്നാൽ കീഴടങ്ങാൻ ആവശ്യപ്പെട്ട സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർത്തു. തുടര്‍ന്നാണ് സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയത്.

Follow Us:
Download App:
  • android
  • ios