Asianet News MalayalamAsianet News Malayalam

ജമാല്‍ ഖഷോഗിയുടെ കൊലപാതകം; നിര്‍ഭാഗ്യവശാല്‍ സംഭവിച്ച തെറ്റെന്ന് സൗദി

മാധ്യമപവ്രര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളെന്ന് സൗദി. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് അറിയില്ലെന്നും നിര്‍ഭാഗ്യവശാല്‍ സംഭവിച്ച തെറ്റെന്നും സൗദി വിദേശകാര്യമന്ത്രി അദല്‍ ആല്‍ ജുബൈര്‍ വിശദീകരിച്ചു.

Saudi foreign minister says killing of Khashoggi was tremendous mistake
Author
Jiddah Saudi Arabia, First Published Oct 22, 2018, 5:20 PM IST

ജിദ്ദ: മാധ്യമപവ്രര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളെന്ന് സൗദി. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് അറിയില്ലെന്നും നിര്‍ഭാഗ്യവശാല്‍ സംഭവിച്ച തെറ്റെന്നും സൗദി വിദേശകാര്യമന്ത്രി അദല്‍ ആല്‍ ജുബൈര്‍ വിശദീകരിച്ചു.

ഖഷോഗിയുടെ കൊലപാതകത്തില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര തലത്തില്‍ സൗദിക്ക് എതിരെ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടയിലാണ് സൗദി വിദേശകാര്യ മന്ത്രി അദല്‍ ആല്‍ ജുബൈറിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സൗദി ഭരണാധികാരിക്ക് പങ്കില്ലെന്നും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നുമാണ് സൗദിയുടെ നിലപാട്.

എന്നാല്‍ രാജ്യാന്തര തലത്തില്‍ സൗദിക്കെതിരെ വിമര്‍ശനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി.നീതികരിക്കാനാകാത്താണ് സൗദിയുടെ വിശദീകരണമെന്നും സത്യം പുറത്ത് വരേണ്ടതുണ്ടെന്നും യുറോപ്യന്‍ രാജ്യങ്ങള്‍ തുറന്നടിച്ചു.സൗദിയുമായുള്ള ആയുധ ഇടപാടുകള്‍ ബ്രിട്ടന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനിടെ സൗദിയുടെ വിശദീകരണത്തെ പിന്തുണച്ച് കുവൈറ്റ് ഒമാന്‍ യുഎഇ ബെഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയത് സൗദിക്ക് ആശ്വാസമായി.

സൗദി ഭരണാധികാരിയുടെ കടുത്ത വിമര്‍ശകനായിരുന്ന മാധ്യപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഇസ്താംബുളിലെ എംബസി കേന്ദ്രീകരിച്ച് തുര്‍ക്കിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.എംബസിക്ക് പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച തുര്‍ക്കി 45ഓളം എംബസി ഉദ്യോഗസ്ഥരുടെ മൊഴിയുടെ രേഖപ്പെടുത്തി.

കൊലപാകത്തിന് പിന്നില്‍ സൗദി ഭരണകൂടം തന്നെയെന്നാണ് തുര്‍ക്കിയുടെ ആരോപണം. ഇതിനിടെ ജമാല്‍ ഖഷോഗിയുടെ കൊലപാകത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വാഷിംഗ്ടണിലടക്കം പ്രതിഷേധവുമായി ജനം തെരുവിലറങ്ങി. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനും ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios