Asianet News MalayalamAsianet News Malayalam

അറിയാം സൗദിയിലെ പുതിയ വാഹന നിയമം; തെറ്റിച്ചാല്‍ വന്‍പിഴ

ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാലും പിഴ ലഭിക്കും.

Saudi introduce new motor vehicle law
Author
Riyadh Saudi Arabia, First Published Oct 24, 2019, 12:18 AM IST

റിയാദ്: കാഴ്ച്ചക്കു തടസം സൃഷ്ട്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ കർട്ടൻ പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കാന്‍ സൗദി  ട്രാഫിക് ഡയറക്ടറേറ്റിന്‍റെ തീരുമാനം. മാത്രമല്ല ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാലും പിഴ ലഭിക്കും.

വാഹനങ്ങളുടെ നിറങ്ങളിലോ അടയാളങ്ങളിലോ മാറ്റം വരുത്തുന്നതും ഭാരവും വലിപ്പവും വർദ്ധിക്കുന്ന നിലക്ക് വാഹനങ്ങളുടെ അടിസ്ഥാന സജ്ജീകരണങ്ങളിൽ മാറ്റം വരുത്തുന്നതിനും വിലക്കുണ്ട്. എന്നാൽ വാഹനങ്ങളിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള അപേക്ഷകൾ ഉടമകൾ ട്രാഫിക് വിഭാഗത്തിന് സമർപ്പിക്കാം. വരുത്താൻ ഉദ്ദേശിക്കകുന്ന മാറ്റങ്ങൾ ട്രാഫിക് നിയമത്തിന് നിരക്കുന്നതായിരിക്കണമെന്നു വ്യവസ്ഥയുണ്ട്.

മാറ്റം വരുത്തിയ വാഹനങ്ങൾ സാധാരണ നടത്തുന്ന വാഹന പരിശോധനയിൽ പാസാകണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

Follow Us:
Download App:
  • android
  • ios