Asianet News MalayalamAsianet News Malayalam

സൗദിയിൽ ടാക്സി നിയമം പരിഷ്‌ക്കരിച്ചു: ഫാമിലി ടാക്സിയിൽ പുരുഷന്മാരെ കയറ്റിയാൽ ആയിരം റിയാൽ പിഴ

ഫാമിലി ടാക്സിയിൽ പുരുഷന്മാരെ കയറ്റിയാൽ ആയിരം റിയാൽ പിഴ. യാത്ര ആരംഭിക്കുമ്പോൾ മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ 3000 റിയാലാണ് പിഴ.

Saudi taxi law amendments in details
Author
Saudi Arabia, First Published Oct 7, 2019, 12:34 AM IST

റിയാദ്: ഫാമിലി ടാക്സിയിൽ പുരുഷന്മാരെ കയറ്റിയാൽ ആയിരം റിയാൽ പിഴ. യാത്ര ആരംഭിക്കുമ്പോൾ മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ 3000 റിയാലാണ് പിഴ. സൗദി വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്സികളിൽ പുരുഷ യാത്രക്കാരെ കയറ്റിയാലാണ്‌ ടാക്സി കമ്പനിക്കു ആയിരം റിയാൽ പിഴ ലഭിക്കുക.

ഡ്രൈവർ പുകവലിച്ചാലും യാത്രക്കാരെ പുകവലിക്കാൻ അനുവദിച്ചാലും 500 റിയാൽ പിഴ ചുമത്തും. ഡ്രൈവർമാർ പൊതുമര്യാദയും വ്യക്തിശുചിത്വവും വൃത്തിയും പാലിക്കാതിരുന്നാലും ഇതേ തുക പിഴ ലഭിക്കും. 

കാറുകളിൽ കയറുമ്പോഴും ഇറങ്ങുബോഴും വികലാംഗ യാത്രക്കാരെ ഡ്രൈവർ സഹായിക്കണം. ഇല്ലെങ്കിൽ 500 റിയാൽ പിഴ ചുമത്തും. യാത്രക്കാരില്ലാതെ ലഗേജുകൾ മാത്രം കയറ്റിയാലും 500 റിയാൽ പിഴയാണ്. യാത്ര ആരംഭിക്കുമ്പോൾ മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ മുവ്വായിരം റിയാലാണ് പിഴ. 

മക്കയിലും ജിദ്ദയിലും റിയാദിലും ടാക്സി സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ മിനിമം 250 കാറുകളുണ്ടായിരിക്കണമെന്ന് പരിഷ്ക്കരിച്ച നിയമാവലി അനുശാസിക്കുന്നു. മദീനയിലും ദമ്മാമിലും പ്രവർത്തിക്കുന്ന ടാക്സി കമ്പനികൾക്ക് കീഴിലെ കാറുകളുടെ എണ്ണം 100 ൽ കുറയാൻ പാടില്ലെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios