Asianet News MalayalamAsianet News Malayalam

അക്കൗണ്ടിങ് ജോലികളും സ്വദേശിവത്കരിക്കുന്നു; ആശങ്കയോടെ പ്രവാസികള്‍

മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ സൗദിയിലെ അക്കൗണ്ടിങ് തസ്തികകളില്‍ ജോലി ചെയ്തുവരുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിലായി ഇങ്ങനെ 1.7 ലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്.

saudization expanding into accounting jobs
Author
Riyadh Saudi Arabia, First Published Mar 21, 2019, 3:49 PM IST

റിയാദ്: സൗദി അറേബ്യയില്‍ തുടര്‍ന്നുവരുന്ന സ്വദേശിവത്കരണം അക്കൗണ്ടിങ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ധാരണയായി. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും മാനവ വികസന നിധിയും സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സും സഹകരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍ തുടങ്ങുന്നത്. 

മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ സൗദിയിലെ അക്കൗണ്ടിങ് തസ്തികകളില്‍ ജോലി ചെയ്തുവരുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിലായി ഇങ്ങനെ 1.7 ലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. 2022ഓടെ ഈ രംഗത്ത് 20,165 തസ്തികകള്‍ സ്വദേശിവത്കരിക്കാനാണ് ഇപ്പോള്‍ സൗദി ലക്ഷ്യമിടുന്നത്. നിലവില്‍ അയ്യായിരത്തില്‍ താഴെ മാത്രം സ്വദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഓരോ വര്‍ഷവും സ്വദേശികളുടെ എണ്ണം ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കും. ഫലത്തില്‍ ഓരോ വര്‍ഷവും ഈ രംഗത്ത് നിന്ന് നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി മടങ്ങേണ്ടിവരുമെന്നാണ് ആശങ്ക.

Follow Us:
Download App:
  • android
  • ios