Asianet News MalayalamAsianet News Malayalam

യുഎഇയില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി; 'ഗോള്‍ഡന്‍ കാര്‍ഡ്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമായിരിക്കും ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുകയെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

Sheikh Mohammed announces permanent residency scheme in UAE
Author
Abu Dhabi - United Arab Emirates, First Published May 21, 2019, 3:49 PM IST

അബുദാബി: യുഎഇയിലെ പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമായിരിക്കും ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുകയെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. 6800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്ഥിരതാമസ അനുമതി ലഭിക്കുക. 10,000 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണ് ഇവര്‍ക്ക് രാജ്യത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios