Asianet News MalayalamAsianet News Malayalam

സ്കൂള്‍ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം; കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ മനഃസാന്നിദ്ധ്യം

തിങ്കളാഴ്ച സൗദിയിലെ തയ്‍മ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. സ്കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവര്‍ മുതാബ് അല്‍ അന്‍സിക്ക് ഹൃദയാഘാതമുണ്ടായത്. 

student stops school bus after driver dies due to heart attack
Author
Riyadh Saudi Arabia, First Published Nov 5, 2019, 4:32 PM IST

റിയാദ്: യാത്രയ്ക്കിടെ സ്കൂള്‍ ബസ് ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു. നിയന്ത്രണം വിട്ട ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മനഃസാന്നിദ്ധ്യം വന്‍ അപകടത്തില്‍ നിന്നാണ് മറ്റ് കുട്ടികളെ രക്ഷിച്ചത്.

തിങ്കളാഴ്ച സൗദിയിലെ തയ്‍മ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. സ്കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവര്‍ മുതാബ് അല്‍ അന്‍സിക്ക് ഹൃദയാഘാതമുണ്ടായത്. വാഹനത്തില്‍വെച്ചുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. അപകടം മനസിലാക്കിയ നഹര്‍ അല്‍ അന്‍സി എന്ന വിദ്യാര്‍ത്ഥി മുന്നേലേക്കുവന്ന് വാഹനം നിര്‍ത്തുകയായിരുന്നു. ബസിന് ചെറിയ തകരാറുകള്‍ സംഭവിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റില്ല. തക്ക സമയത്തുള്ള വിദ്യാര്‍ത്ഥിയുടെ ഇടപെടലിനെ പ്രശംസിച്ച തയ്‍മ വിദ്യാഭ്യാസ ഡയറക്ടര്‍ കുട്ടികളുടെ സുരക്ഷ എപ്പോഴും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവറുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. 

 

Follow Us:
Download App:
  • android
  • ios