Asianet News MalayalamAsianet News Malayalam

താപനില ഉയരും; സൗദി അറേബ്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ വേനല്‍ക്കാലം

കിഴക്ക്, മധ്യ മേഖലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

summer season will begin in saudi from june 1
Author
First Published May 10, 2024, 7:32 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കിഴക്ക്, മധ്യ മേഖലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പ്രാരംഭ സൂചകങ്ങൾ, ഈ വേനൽക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന്  ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. കഴിഞ്ഞ ആഴ്ച വസന്തകാലം അവസാനിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ തുടങ്ങി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയും മണൽക്കാറ്റും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നുണ്ട്.

Read Also -  ഇ- വിസ കൂടുതൽ രാജ്യക്കാർക്ക്; ഇനി എളുപ്പം പറക്കാം, മൂന്ന് രാജ്യക്കാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതായി അധികൃതർ

നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,662 പേര്‍ സൗദിയിൽ അറസ്റ്റിൽ 

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ  19,662   വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​   12,436   പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​   4,464  പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​  2,762  പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 1,233 പേരിൽ 65 ശതമാനം യമനികളും 31  ശതമാനം എത്യോപ്യക്കാരും  നാല് ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച  96  പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെ കസ്​റ്റഡിയിലെടുത്തു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​ന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios