Asianet News MalayalamAsianet News Malayalam

ഗ്ലോബല്‍ വില്ലേജിലെ ഇറാന്‍ പവലിയന്‍ രുചിക്കൂട്ടുകളും ശില്‍പചാതുരിയും കൊണ്ട് ശ്രദ്ധനേടുന്നു

ഏറെ ഔഷധഗുണങ്ങളുള്ള കുങ്കുമപ്പൂവാണ് ഇറാന്റെ മറ്റൊരു സവിശേഷ ഉത്പന്നം. ഇറാനില്‍നിന്നുള്ള മധുരപലഹാരങ്ങളുടെ സ്വാദും ഒന്നുവേറെത്തന്നെയാണ്. സ്വര്‍ണാഭരണങ്ങളും കരകൗശല വസ്തുക്കളും അവയുടെ മികച്ച ഡിസൈനുകള്‍ കൊണ്ടാണ് ഇറാന്‍ പവലിയനില്‍ വ്യത്യസ്തത സൃഷ്ടിക്കുന്നത്

tastes and sculpture in Iran pavilion was so good in Global Village
Author
Dubai - United Arab Emirates, First Published Mar 10, 2019, 1:13 AM IST

ദുബായ്: രുചിക്കൂട്ടുകളുടെയും ശില്‍പചാതുരിയുടെയും കരവിരുതിന്‍റെയുമെല്ലാം സംഗമവേദിയാണ് ഗ്ലോബല്‍ വില്ലേജിലെ ഇറാന്‍ പവലിയന്‍. പഴയ പേര്‍ഷ്യയുടെ മുദ്രകളും തുടിപ്പുകളുമെല്ലാം ഇവിടെ അനുഭവിച്ചറിയാം.

പേര്‍ഷ്യന്‍ ശില്പചാതുരിയിലാണ് പവലിയന്‍റെ നിര്‍മാണംതന്നെ. കൂറ്റന്‍ കവാടം കടന്നുചെല്ലുമ്പോള്‍ ഇറാന്‍റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും രുചി വൈവിധ്യങ്ങളുടെയും കാര്‍ഷിക സംസ്‌കൃതിയുടെയുമെല്ലാം കാഴ്ചകള്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നു. ലോക പ്രശസ്ഥമായ ഇറാന്‍ പരവതാനികളുടെ വലിയ ശേഖരം ഇവിടെ അണിനിരത്തിയിരിക്കുന്നു. സില്‍ക്ക് നൂലുകള്‍ ഉപയോഗിച്ച് പ്രത്യേകമായി നെയ്‌തെടുക്കുന്ന പരവതാനികള്‍ അതിന്‍റെ ചിത്രപ്പണികളാല്‍ ഏറെ സമ്പന്നമാണ്.

ഏറെ ഔഷധഗുണങ്ങളുള്ള കുങ്കുമപ്പൂവാണ് ഇറാന്റെ മറ്റൊരു സവിശേഷ ഉത്പന്നം. ഇറാനില്‍നിന്നുള്ള മധുരപലഹാരങ്ങളുടെ സ്വാദും ഒന്നുവേറെത്തന്നെയാണ്. സ്വര്‍ണാഭരണങ്ങളും കരകൗശല വസ്തുക്കളും അവയുടെ മികച്ച ഡിസൈനുകള്‍ കൊണ്ടാണ് ഇറാന്‍ പവലിയനില്‍ വ്യത്യസ്തത സൃഷ്ടിക്കുന്നത്. ഏറ്റവും മികച്ച ഗുണമേന്മയാണ് തങ്ങളുടെ ഉത്പന്നങ്ങളുടെ പ്രത്യേകതയെന്ന് ഓരോ സ്റ്റാളുകാരനും ഉറപ്പിച്ചുപറയുന്നു. അങ്ങനെ ഇറാന്‍ നേടിയ സാമ്പത്തിക പുരോഗതിയുടെ ചിത്രമാണ് പവലിയനില്‍ നിഴലിച്ചു നില്‍ക്കുന്നത്.

Follow Us:
Download App:
  • android
  • ios