Asianet News MalayalamAsianet News Malayalam

യുഎഇയിലെ 10 ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇവയാണ്

ജനങ്ങള്‍ക്ക് പ്രത്യേക ബ്രാന്റുകളോടുള്ള അടുപ്പവും അകലവും പരിശോധിക്കുന്ന പഠന റിപ്പോര്‍ട്ടാണ് എംബിഎല്‍എം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ വഴി അവയിലെ ആപ്ലിക്കേനുകള്‍ ജനങ്ങളില്‍ എത്രത്തോളം ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാണ് എംബിഎല്‍എം അന്വേഷിച്ചത്. 

these are 10 popular smart phone apps in uae
Author
Abu Dhabi - United Arab Emirates, First Published May 3, 2019, 3:10 PM IST

അബുദാബി: യുഎഇയിലെ സ്‍മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രിയങ്കരമായ മൊബൈല്‍ ആപ്ലിക്കേഷന്‍ വാട്‍സ്ആപ് ആണെന്ന് സര്‍വേ റിപ്പോര്‍ട്ട്. എംബിഎല്‍എമ്മിന്റെ 'ബ്രാന്റ് ഇന്റിമസി' പഠനത്തിലാണ് യുഎഇയിലെ യുവ തലമുറയ്ക്ക് ഒരു നിമിഷം പോലും ഒഴിച്ചുകൂടാനാവാത്ത ആപ്ലിക്കേഷന്‍ വാട്സ്ആപാണെന്ന വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം സ്കൈപ്പിനായിരുന്നു ഈ സ്ഥാനം.

ജനങ്ങള്‍ക്ക് പ്രത്യേക ബ്രാന്റുകളോടുള്ള അടുപ്പവും അകലവും പരിശോധിക്കുന്ന പഠന റിപ്പോര്‍ട്ടാണ് എംബിഎല്‍എം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ വഴി അവയിലെ ആപ്ലിക്കേനുകള്‍ ജനങ്ങളില്‍ എത്രത്തോളം ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാണ് എംബിഎല്‍എം അന്വേഷിച്ചത്. യുഎഇയില്‍ വാട്സ്‍ആപിന് ശേഷം രണ്ടാം സ്ഥാനത്തുള്ളത് ഗൂഗ്ള്‍ മാപ്പാണ്. ഇതിനും ശേഷമേയുള്ള സോഷ്യല്‍ മീഡിയാ ഭീമന്‍ ഫേസ്ബുക്കിന്റെ സ്ഥാനം. നാലാം സ്ഥാനം ഇന്‍സ്റ്റഗ്രാമിനാണ്.

കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്‍കൈപ്പിന് ഇപ്പോള്‍ അഞ്ചാമതാണ് ഇടം. സൊമാറ്റോയും ട്വിറ്ററും പിന്നാലെ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍. എട്ടാം സ്ഥാനത്ത് ലിങ്ക്ട്ഇന്‍, സ്നാപ്ചാറ്റിന് ഒന്‍പതാം സ്ഥാനവും യൂബറിന് പത്താം സ്ഥാനവുമാണ് യുഎഇയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ നല്‍കുന്നത്. 

ജനങ്ങള്‍ക്ക് ജീവിതത്തില്‍ ഒഴിവാക്കാനാവില്ലെന്ന് തോന്നുന്ന വ്യവസായങ്ങളുടെ പട്ടികയില്‍ ഒന്നാമത് ടെക് ആന്റ് ടെലികോമും രണ്ടാം സ്ഥാനത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളും സോഷ്യല്‍ പ്ലാറ്റ്ഫോമുകളുമാണ്.

Follow Us:
Download App:
  • android
  • ios