Asianet News MalayalamAsianet News Malayalam

സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈന്‍ സ്വർണ വിൽപ്പന നടത്തിയാൽ രണ്ടു ലക്ഷം റിയാൽ പിഴ

സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈനായി സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയാൽ രണ്ടു ലക്ഷം റിയാൽ പിഴ. 

Two lakh fine for unlawful sale of gold in Saudi Arabia
Author
Riyadh Saudi Arabia, First Published Oct 15, 2019, 1:56 AM IST

റിയാദ്: സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈനായി സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയാൽ രണ്ടു ലക്ഷം റിയാൽ പിഴ. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജ്വവല്ലറിക്കും പിഴ ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

ഓൺലൈനായി സ്വർണ്ണാഭരണങ്ങളും അമൂല്യ ലോഹങ്ങളും രത്‌നക്കല്ലുകളും വിൽപ്പന നടത്തുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയമാണ് അറിയിച്ചത്.

എന്നാൽ ലൈസൻസുള്ള ജ്വല്ലറികളെ ഓൺലൈനായി സ്വർണ്ണാഭരണങ്ങൾ വിപണനം നടത്തുന്നതിന് അനുവദിക്കും.എന്നാൽ ഓൺലൈനായി വിൽപ്പന നടത്തുന്ന ആഭരണങ്ങൾ തൂക്കം പരിശോധിച്ചു ഉറപ്പു വരുത്തുന്നതിന്, ഉപഭോക്താവിന് കൈമാറേണ്ടത് ജ്വവല്ലറിയിൽ വെച്ചായിരിക്കണം എന്ന വ്യവസ്ഥയുണ്ട്.

വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ ആഭരണ നിർമ്മാണ-വിൽപ്പന മേഖലയിൽ പ്രവർത്തിക്കുന്നതിനും വിലക്കുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജ്വല്ലറികൾക്ക് തൊണ്ണൂറായിരം റിയാൽ പിഴയും നടത്തിപ്പുകാർക്ക് ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Follow Us:
Download App:
  • android
  • ios