Asianet News MalayalamAsianet News Malayalam

യുഎഇയില്‍ വായ്പ എടുത്ത മുങ്ങിയ മലയാളികള്‍ക്കെതിരെ അന്വേഷണം


കേസിലെ പരാതിക്കാരായ നാഷണൽ ബാങ്ക് ഓഫ് റാസൽഖൈമയുടെ രണ്ട് പ്രതിനിധികള്‍  കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തി മൊഴി നൽകി. 

uae banks seeks cbi probe about missing indian customers
Author
Dubai - United Arab Emirates, First Published Jan 18, 2019, 3:12 AM IST

ദുബായ്: മലയാളികൾ ഉൾപ്പെട്ട 3000 കോടി രൂപയുടെ വായ്പാതട്ടിപ്പ് കേസിൽ അന്വേഷണം  സിബിഐ ഏറ്റെടുക്കണം എന്നാവശ്യവുമായി യുഎഇ ബാങ്കുകൾ. കേരളത്തിന് പുറത്ത് നിന്നുള്ളവരും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് ദേശീയ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. 

യുഎഇയിൽ ബിസിനസ് തുടങ്ങാനെന്ന പേരിൽ ബാങ്ക് വായ്പകള്‍ തരപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടക്കാതെ മുങ്ങുകയും ചെയ്ത 46 കമ്പനികൾകൾക്കെതിരെ കൊച്ചി ക്രൈം ബ്രാ‌ഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരായ യുഎഇയിലെ നാഷണൽ ബങ്ക് ഓഫ് റാസൽ ഖൈമ, നാഷണൽ ബങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾക്കുമായി 3000 കോടിയിലേറെ രൂപയാണ്    കിട്ടാക്കടമായുള്ളത്. 

നിലവിൽ അന്വേഷണം നേരിടുന്ന മലയാളികളുടെ എണ്ണം 24 മാത്രമാണെങ്കിലും ഇന്ത്യയിൽ ആകെ അഞ്ഞൂറോളം പേർ തട്ടിപ്പിൽ പ്രതികളായുണ്ടെന്നാണ് ബാങ്കുകള്‍ നൽകുന്ന വിവരം. ഈ സാഹചര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിന് ദേശീയ ഏജൻസി കേസ് ഏറ്റെടുക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

കേസിലെ പരാതിക്കാരായ നാഷണൽ ബാങ്ക് ഓഫ് റാസൽഖൈമയുടെ രണ്ട് പ്രതിനിധികള്‍  കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തി മൊഴി നൽകി. റാസൽഖൈമയിലെ ബാങ്കിൽ നിന്ന് 147 കോടി രൂപ വാങ്ങി വായ്പയെടുത്ത് മുങ്ങിയ 84 കമ്പനികളുടെ മലയാളികൾപ്പെടെയുള്ള ഉടമകളോട് നാളെ ഒത്തുതീർപ്പിന് ഹാജരാകാൻ കേരള ലീഗൽ സർവീസസ് അതോറിറ്റിയും നിർദേശിച്ചിട്ടുണ്ട്. യുഎഇയിലെ വിവിധ ബാങ്കുകളിൽ നിന്നായി ഇന്ത്യക്കാർ 20000 കോടി രൂപയുടെ   വായപയെടുത്ത് കടന്നു കളഞ്ഞെന്നാണ് കണക്കാക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios