Asianet News MalayalamAsianet News Malayalam

അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ് തുടങ്ങുന്നു

സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ ടാക്സികളായി ഓടിക്കാമെന്ന വ്യവസ്ഥയും പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. 

Uber taxi services resume in abudhabi
Author
Abu Dhabi - United Arab Emirates, First Published Nov 20, 2018, 12:28 PM IST

അബുദാബി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ് തുടങ്ങുന്നു. സാധാരണ ടാക്സികളിലെ അതേ നിരക്കുകള്‍ തന്നെയായിരിക്കും ഊബറിലും ഈടാക്കുന്നത്. ദുബായ് ഗതാഗത വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിന് രൂപം നല്‍കി.

സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ ടാക്സികളായി ഓടിക്കാമെന്ന വ്യവസ്ഥയും പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് ഇത് അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാനാവുമെന്ന് ഊബര്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍ പറഞ്ഞു.

കിലോമീറ്ററിന് 2.25 ദിര്‍ഹമായിരിക്കും നിരക്ക് ഈടാക്കുന്നത്. സമയം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ മിനിറ്റിന് 25 ഫില്‍സ് ഈടാക്കും. ഒരു മിനിറ്റിന് അഞ്ച് ഫില്‍സായിരിക്കും വെയിറ്റിങ് ചാര്‍ജ്. രാത്രിയിലും പൊതു അവധി ദിവസങ്ങളിലും നിരക്കുകളില്‍ മാറ്റമുണ്ടാകും.

Follow Us:
Download App:
  • android
  • ios