Asianet News MalayalamAsianet News Malayalam

യുഫെസ്റ്റ് സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ ഇന്നും നാളെയും ദുബായില്‍

സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ ഖിസൈസിലെ ഇന്ത്യന്‍ അക്കാദമിയാണ് വേദിയാകുന്നത്. ദുബായി ഷാര്‍ജ എമിറേറ്റുകളിലെ 1420 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കും.  രണ്ട് ദിനങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് സ്കൂളുകള്‍. 

ufest central zone competitions
Author
Dubai - United Arab Emirates, First Published Nov 23, 2018, 12:58 AM IST

ദുബായ്: യുഫെസ്റ്റ് സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദുബായില്‍ വെച്ച് നടക്കും. ഇന്ത്യന്‍ അക്കാദമിയില്‍ നടക്കുന്ന കലോത്സവത്തില്‍ 17 വിദ്യാലയങ്ങളില്‍ നിന്നായി 1420 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കും

സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ ഖിസൈസിലെ ഇന്ത്യന്‍ അക്കാദമിയാണ് വേദിയാകുന്നത്. ദുബായി ഷാര്‍ജ എമിറേറ്റുകളിലെ 1420 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കും.  രണ്ട് ദിനങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് സ്കൂളുകള്‍. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, തലങ്ങളിലായാണ് സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ എമിറേറ്റ്തല ജേതാക്കളായ ഗള്‍ഫ് മോഡല്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകള്‍ രണ്ടാം തവണയും കിരീടം ലക്ഷ്യമിട്ടെത്തുമ്പുോള്‍ കിരീടം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരിക്കും മറ്റ് സ്‌കൂളുകള്‍ കാഴ്ചവെയ്ക്കുക. 

നോര്‍ത്ത്, സൗത്ത് സോണ്‍ മത്സരങ്ങള്‍ ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഗ്രാന്റ് ഫിനാലെയിലൂടെ രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്തും. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുന്ന സ്കൂളിന് സ്വര്‍ണ കപ്പും കലാപ്രതിഭകള്‍ക്ക് ഡയമണ്ട് നെക്ലേസുമാണ് സമ്മാനം.

Follow Us:
Download App:
  • android
  • ios