Asianet News MalayalamAsianet News Malayalam

ഓഹരി വ്യാപാരത്തിനുള്ള ഇന്‍സ്റ്റന്റ് സംവിധാനം പുറത്തിറക്കി യൂണിയന്‍ കോപ്

അഞ്ച് മാസം കൊണ്ട് 5760 ഇടപാടുകളിലായി 204 മില്യന്‍ ദിര്‍ഹത്തിന്റെ വ്യാപാരമാണ് യൂണിയന്‍ കോപിന്റെ ഓണ്‍ലൈന്‍ ഓഹരി വിപണന സംവിധാനത്തിലൂടെ നടന്നത്.

Union Coop Releases the instant Electronic Share Trading Update
Author
Dubai - United Arab Emirates, First Published Nov 11, 2019, 5:24 PM IST

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ ഇലക്ട്രോണിക് ഓഹരി വിപണന പ്ലാറ്റ് ഫോം വഴി  204.302 മില്യന്‍ റിയാലിന്റെ വ്യാപാരം നടന്നതായി കമ്പനി വെളിപ്പെടുത്തി. ഓഹരി വ്യാപരത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള അഞ്ച് മാസം കൊണ്ടാണിത്.

ഇലക്ട്രോണിക് പ്ലാറ്റ്ഫോം നിലവില്‍ വന്നതോടെ ഓഹരി ഉടമകള്‍ക്ക് സുഗമമായും കാര്യക്ഷമമായും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വ്യാപാരം നടത്താനുള്ള പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചുവെന്ന് യൂണിയന്‍കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്‍മ അല്‍ ശംസി പറഞ്ഞു. അഞ്ച് മാസം കൊണ്ട് 3505 മില്യന്‍ ഓഹരികളാണ് വിപണനം ചെയ്യപ്പെട്ടത്.  പ്രതിദിനം ശരാശരി 32,155 ഓഹരികള്‍ വാങ്ങപ്പെടുകയോ വില്‍ക്കപ്പെടുകയോ ചെയ്തു. 4133 ഓഹരി ഉടമകളാണ് ആകെ ഇലക്ട്രോണിക് ഓഹരി വിപണന പ്ലാറ്റ്‍ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇലക്ട്രോണിക് പ്ലാറ്റ്ഫോമില്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതായും അല്‍ ശംസി അിയിച്ചു. ധാര്‍മിക മൂല്യങ്ങള്‍ പിന്തുടരുന്ന ഈ സംവിധാനത്തിലെ ഇടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്താനും ഓഹരി ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പുതിയ അപ്ഡേറ്റുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതനുസരിച്ച് നവംബര്‍ 10 മുതല്‍ 'ഇന്‍സ്റ്റന്റ് ഇലക്ട്രോണിക് ട്രേഡിങ്' സാധ്യമാവും. ഇതനുസരിച്ച് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഒന്‍പതിനും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കും ഇടയില്‍ 'റിയല്‍ ടൈം' അടിസ്ഥാനത്തില്‍ അപ്പപ്പോള്‍ തന്നെ ഓഹരി ഉടമകള്‍ക്ക് വ്യാപാരം നടത്താനും. ഈ സമയത്ത് ഓഹരികളുടെ വിലയില്‍ 0.10 ദിര്‍ഹമോ അതിന്റെ ഗുണിതങ്ങളിലോ വില വ്യത്യാസം വരുത്താനുമാകും. ഇതിനുപുറമെ പ്രതിദിന ആപ്ലിക്കേഷന്‍ നിരക്കില്‍ പരമാവധി 20,000 ഓഹരികള്‍ വരെ വിറ്റഴിക്കാനുമാവും. ഇതിനുപുറമെ നിയന്ത്രണങ്ങളില്ലാതെ എത്ര ഓഹരി വേണമെങ്കിലും വാങ്ങാനും സാധിക്കും. എല്ലാ പൗരന്മാര്‍ക്കും ഈ മേഖലയില്‍ നിക്ഷേപം നടത്താനുള്ള പ്രചോദനമായി, ഓഹരികള്‍ വാങ്ങാനുള്ള കുറഞ്ഞ പരിധി 100ല്‍ നിന്ന് 50 ആക്കി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios