Asianet News MalayalamAsianet News Malayalam

ഗാസ വെടിനിർത്തൽ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ തിങ്കളാഴ്ച സൗദിയിലെത്തും

സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയില്‍ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കൽ തുടങ്ങിയവ ചർച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

US State Secretary Antony Blinken will arrive saudi on monday
Author
First Published Apr 28, 2024, 6:12 PM IST

റിയാദ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയില്‍ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കൽ തുടങ്ങിയവ ചർച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സംഘർഷം പടരുന്നത് ഒഴിവാക്കേണ്ടതിൻറെ പ്രാധാന്യം ചർച്ചയിൽ ഊന്നിപ്പറയുമെന്നും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പുരോഗതി ഉൾപ്പെടെ മേഖലയിൽ ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read Also -  ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം

 സൗദി-ഇന്ത്യ ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

റിയാദ്​: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ പറഞ്ഞു. അൽജൗഫ്​ സന്ദർശനത്തോടനുബന്ധിച്ച്​ ഒരു പ്രാദേശിക പത്രത്തോടാണ്​ ഇക്കാര്യം പറഞ്ഞത്​. സ്വദേശികൾക്കിടയിലെ ആശയവിനിമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്​കാരികവുമായ ബന്ധത്തിന്‍റെ വിപുലീകരണമാണ്. പല മേഖലകളിലും പ്രത്യേകിച്ച് കൃഷിയിലും പുനരുപയോഗ ഊർജത്തിലും ധാരാളം അവസരങ്ങളും നിക്ഷേപങ്ങളും ഉണ്ടെന്നും അംബാസഡർ സൂചിപ്പിച്ചു.

അൽജൗഫ്​ സന്ദർശന വേളയിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്​ദുൽ അസീസിനെയും  നിരവധി ഉദ്യോഗസ്ഥരെയും  അംബാസഡർ ​കാണുകയും അവരുമായി ഉഭയകക്ഷി ബന്ധങ്ങളും സഹകരണ മാർഗങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. പ്രദേശത്തെ ചില പുരാവസ്തു സ്ഥലങ്ങൾ സന്ദർശിക്കുകയും അതിൽ ത​െൻറ സന്തോഷവും മതിപ്പും​ പ്രകടിപ്പിക്കുകയും ചെയ്​തു. അൽജൗഫ്​ മനോഹരമായ ഒരു ചരിത്ര പ്രദേശമാണെന്നും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാൽ സവിശേഷമാണെന്നും അംബാസഡർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios