Asianet News MalayalamAsianet News Malayalam

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ചു

സൗദി തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലത്തിലേക്ക്  നിരവധി അന്വേഷണങ്ങളെത്തിയതോടെയാണ് വിശദീകരണം.

waiver of levy announced for small scale enterprises in saudi arabia
Author
Riyadh Saudi Arabia, First Published Mar 22, 2019, 10:12 AM IST

റിയാദ്: സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ലെവി ഇളവ് നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒന്‍പത് തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ  ഇളവ് നല്‍കുന്നത്. ഒരു സ്ഥാപനത്തില്‍ നാല് വിദേശി തൊഴിലാളികളുടെ ലെവിയാണ് ഒഴിവാക്കുന്നത്.

സൗദി തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലത്തിലേക്ക്  നിരവധി അന്വേഷണങ്ങളെത്തിയതോടെയാണ് വിശദീകരണം. സ്ഥാപന ഉടമയായ സ്വദേശിയും സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണമെന്നതാണ് ലെവി ഇളവിനുള്ള ഒരു നിബന്ധന. ഉടമ ഉള്‍പ്പെടെ ഒന്‍പത് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളില്‍ നാല് വിദേശികള്‍ക്ക് ലെവി ഇളവ് ലഭിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ്. 

Follow Us:
Download App:
  • android
  • ios