Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് വഴി പരസ്ത്രീകളുമായി ഭര്‍ത്താവിന് ബന്ധം; ഒടുവില്‍ ഭാര്യ തന്നെ ഭര്‍ത്താവിനെ കുടുക്കി

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ആറ് മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. 

Woman creates fake Facebook account to catch cheating husband in UAE
Author
UAE, First Published Oct 23, 2019, 9:56 AM IST

അബുദാബി: സോഷ്യല്‍ മീഡിയകളിലൂടെ പരസ്ത്രീകളുമായി ഭര്‍ത്താവിന്‍റെ സല്ലാപം കൈയ്യോടെ പിടിച്ച ഭാര്യയ്ക്ക് അബുദാബി കുടുംബ കോടതി വിവാഹമോചനം നല്‍കി. ഒടുവില്‍ ഭാര്യ തന്നെയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അറിയാതെ യുവതിയോട് ഇയാള്‍ ചാറ്റ് ചെയ്യുകയും ഒരുമിച്ച് തങ്ങാന്‍ ക്ഷണിക്കുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കുടുംബകോടതിയെ സമീപിച്ച 30-വയസുകാരിയായ യുവതി ചാറ്റിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കി. യുവതിക്ക് കോടതി വിവാഹ മോചനവും അനുവദിച്ചു. മാത്രമല്ല യുവതിക്ക് വീട് വെച്ച് കൊടുക്കണമെന്നും പ്രതിമാസ ചിലവിന് തുക നല്‍കണമെന്നും യുവാവിന് കോടതി നിര്‍ദേശവും നല്‍കി. 

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ആറ് മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. 

മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്ന യുവാവ് ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരാതിരിക്കുന്നതും കൂടി പതിവായതോടെയാണ് യുവതി കാര്യമായി അന്വേഷിച്ചത്. തുടര്‍ന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിന്‍റെ സൗഹൃദ ഇടത്തില്‍ കടന്നുകൂടുകയായിരുന്നു.

ഒരു ദിവസം രാത്രി ഭര്‍ത്താവുമായി ടിവി കാണുന്ന സമയത്ത് ഭാര്യ തന്‍റെ വ്യാജ അക്കൗണ്ടുവഴി ചാറ്റിംഗ് ആരംഭിച്ചു. ഇതിന് നന്നായി പ്രതികരിച്ച ഭര്‍ത്താവിന്‍റെ പ്രതികരണങ്ങള്‍ അടുത്ത റൂമില്‍ നിന്നും ഭാര്യ നിരീക്ഷിച്ചു. ഒടുവില്‍ ഡേറ്റിംഗ് നടത്താന്‍ ഭാര്യ നിര്‍ദേശം വച്ചപ്പോള്‍ അതിന്‍റെ സമയവും തിയതിയും അയാള്‍ ഭാര്യയോട് പറഞ്ഞു. ഇതോടെ ഭാര്യ ഇയാള്‍ക്ക് മുന്നിലെത്തി ഇയാളോട്  എല്ലാം വെളിപ്പെടുത്തി. പിന്നീട് കോടതിയില്‍ ഈ ചാറ്റിംഗ് വിവരങ്ങള്‍ അടക്കം തെളിവായി നല്‍കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios