Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ പ്രശ്നം വഷളാക്കുന്നു: രമേശ് ചെന്നിത്തല

ശബരിമലിയല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കന്ന ആചാരം സംരക്ഷിക്കണമെന്ന യുഡിഎഫിന്‍റെ സത്യവാങ്മൂലം പിന്‍വലിച്ചത്  ഗവണ്‍മെന്‍റാണ്. ശബരിമല വിഷയത്തിലെ വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങുകയായിരുന്നു.
എന്നാല്‍ വിധി വന്നപ്പോള്‍ അത് എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ പക്വതയോടെ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ല.

Ramesh Chennithala speak against cheif minister
Author
Trivandrum, First Published Oct 19, 2018, 12:12 PM IST

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ സ്ഥിതിഗതികള്‍ ആളിക്കത്തിക്കുന്ന സമീപനമാണ് ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേകശൂന്യമായ ഗവണ്‍മെന്‍റ് അധികാരത്തില്‍ ഇരുന്നാല്‍ എന്തെല്ലാം സംഭവിക്കുമെന്നതിന് തെളിവാണ് കണ്ടുകൊണ്ടിരിക്കുന്നത്. 

ശബരിമലിയല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കന്ന ആചാരം സംരക്ഷിക്കണമെന്ന യുഡിഎഫിന്‍റെ സത്യവാങ്മൂലം പിന്‍വലിച്ചത്  ഗവണ്‍മെന്‍റാണ്. ശബരിമല വിഷയത്തിലെ വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങുകയായിരുന്നു.എന്നാല്‍ വിധി വന്നപ്പോള്‍ അത് എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ പക്വതയോടെ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ല.

വിധി വന്ന അന്നുതന്നെ ശബരിമലിയില്‍ സ്ത്രീപ്രവേശനം നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. പുനപരിശോധന ഹര്‍ജി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍രജി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ വിരട്ടിയത് സര്‍ക്കാരാണ്.മുഖ്യമന്ത്രി വര്‍ഗീയത പരത്താന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തലയുടെ ആരോപണം.ചുംബനസമരത്തില്‍ പങ്കെടുത്ത ആളുകള്‍ വരെയാണ് ശബരിമലയില്‍ പോയിരിക്കുന്നത്. ഇൻറലിജന്‍സ് പരാജമെന്നും നിഷ്ക്രിതയ്വവും അതിക്രമവുമാണ് പൊലീസ് രണ്ടുദിവസമായി മാറിമാറി പരീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല.
 

Follow Us:
Download App:
  • android
  • ios