ഹൃദയം തൊട്ടൊരു ഹ്രസ്വചിത്രം; 'ഹാൻഡ്സം' ശ്രദ്ധേയമാവുന്നു..

ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

Handsome malayalam short film

ബന്ധങ്ങൾക്ക് ജീവിതത്തിൽ  എത്രത്തോളം വില കല്പ്പിക്കുന്നവരാണ് നമ്മൾ? നമ്മൾ കാരണം ഒരാൾ സന്തോഷിച്ചാൽ, അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞാൽ അതിൽ പരം സന്തോഷം തരുന്ന കാര്യം എന്താണ് ഉള്ളത്. അത്തരത്തിലുള്ള ഒരു വിഷയം പ്രമേയമാക്കി ഒരുങ്ങിയിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ഹാൻഡ്സം. പരസ്യക്കാരൻ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ തേജസ് കെ ദാസാണ് ഹാൻഡ്സം സംവിധാനം ചെയ്തിരിക്കുന്നത്.


ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.  തുടക്കം മുതല്‍ പ്രേക്ഷകരെ പിടിച്ചിരുത്തി വേഗത്തില്‍ കഥ പറഞ്ഞ് പോവുന്ന ആഖ്യാന രീതിയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അവതരണത്തിലെ പുതുമയുള്ള കാഴ്ചാനുഭവും മികച്ച പശ്ചാത്തല സംഗീതവും  സമ്മാനിക്കുന്ന ഹ്രസ്വചിത്രം എല്ലാ ചേരുവകളും ഇഴചേർത്തിരിക്കുന്ന സിനിമാസ്റ്റിക് അനുഭവമാണ് സമ്മാനിക്കുന്നത്. വിഘ്‌നേഷ്, ഷഹനീർ, രതീഷ് കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

ഹിപ്സ്റ്റേഴ്‌സ് മീഡിയയും രമണൻ എന്റർടെയിൻമെന്റും ചേർന്നവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നന്ദ കിഷോർ ആണ്. എഡിറ്റിംഗും കളറിങ്ങും നിർവഹിച്ചത് അരുൺ പി ജി. സംഗീതം തയ്യാറാക്കിയത് അജയ് ശേഖർ. വി എഫ് എക്‌സ് ആൻഡ് ടൈറ്റിൽ നിർവഹിച്ചിരിക്കുന്നത് അഭിരാം ബി എസ്. ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് അനന്ദു ഗോപൻ. സൗണ്ട് ഡിസൈനിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അനൂപ് വൈറ്റ്ലാൻഡ്. പരസ്യകല അമൽ ജോസ്.

Latest Videos
Follow Us:
Download App:
  • android
  • ios