സ്പീക് അപ്പും ബി ന്യൂട്രലും; ചർച്ചയായി രണ്ട് ഹ്രസ്വചിത്രങ്ങൾ
യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൊഡക്‌ഷൻ കമ്പനിയാണ് അറേബ്യൻ ഫിലിംസ്
സ്ത്രീകൾക്കെതിരായ അതിക്രമവും അവരുടെ അതിജീവനവും രണ്ട് മിനിറ്റിൽ ആവിഷ്കരിച്ചിരിച്ചിരിക്കുകയാണ് സ്പീക് അപ്പ്, ബി ന്യൂട്രൽ എന്നീ രണ്ട് ഹ്രസ്വചിത്രങ്ങൾ. വനിതാ ദിനത്തോടനുബന്ധിച്ചാണ് ശക്തമായ സന്ദേശങ്ങൾ അടങ്ങിയ ഹ്രസ്വചിത്രങ്ങളുമായി അറേബ്യൻ ഫിലിംസ് രംഗത്തെത്തിയത്. യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൊഡക്‌ഷൻ കമ്പനിയാണ് അറേബ്യൻ ഫിലിംസ്.
വിഷ്ണു ദേവ് സംവിധാനം ചെയ്ത സ്പീക് അപ്പിൽ പ്രശസ്ത താരം ബാലാജി ശർമയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ബി ന്യൂട്രൽ എന്ന ചിത്രം സുബുഹാന റഷീദ് സംവിധാനം ചെയ്തിരിക്കുന്നു. അവതരണത്തിലെ പുതുമയും ആനുകാലിക വിഷയങ്ങളുടെ അവതരണവുമാണ് രണ്ട് ഹ്രസ്വചിത്രങ്ങളെയും വേറിട്ട് നിർത്തുന്നത്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ഹ്രസ്വചിത്രങ്ങൾക്ക് ലഭിക്കുന്നത്.