Asianet News MalayalamAsianet News Malayalam

20 വര്‍ഷത്തിന് ശേഷവും ആ ചിത്രം തീയറ്ററില്‍ ഉണ്ടാക്കുന്ന ഓളം; ആവേശം അടക്കാനാവാതെ തൃഷ.!

 ആവേശത്തിലാണ് ചിത്രത്തിലെ നായികയായ തൃഷ. തൃഷ തന്‍റെ സോഷ്യല്‍ മീ‍ഡിയ പേജിലൂടെ ഗില്ലി കളിക്കുന്ന തീയറ്ററിലെ ആവേശം കാണിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്

ghilli re release trisha share exciting video from theater vvk
Author
First Published Apr 20, 2024, 9:18 PM IST

ചെന്നൈ: തമിഴ് സിനിമയില്‍ പഴയ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും ആരാധകരെ തേടി എത്തുന്ന കാലമാണ് ഇത്. വരുന്ന പുതിയ ചിത്രങ്ങള്‍ ജനങ്ങളെ തീയറ്ററിലേക്ക് ആകര്‍ഷിക്കാത്ത സമയത്ത് തിയറ്റര്‍ വ്യവസായത്തെ വീഴാതെ പിടിച്ചുനിര്‍ത്തുന്നതില്‍ തമിഴകത്ത് റീ റിലീസുകളാണ് എന്ന് പറയാം. ഇപ്പോഴിതാ റീ റിലീസുകളുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും പ്രേക്ഷകാവേശം സൃഷ്ടിച്ചിരിക്കുന്ന ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വിജയ് നായകനായ ഗില്ലിയാണ് അത്.

ഇതിന്‍റെ ആവേശത്തിലാണ് ചിത്രത്തിലെ നായികയായ തൃഷ. തൃഷ തന്‍റെ സോഷ്യല്‍ മീ‍ഡിയ പേജിലൂടെ ഗില്ലി കളിക്കുന്ന തീയറ്ററിലെ ആവേശം കാണിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഗില്ലിയിലെ ഇന്നും ഹിറ്റായ ഗാനം 'അപ്പടി പോട്' ഗാനം എത്തിയപ്പോള്‍ ആരാധകര്‍ തീയറ്റില്‍ കാണിക്കുന്ന ആവേശമാണ് തൃഷ പങ്കിട്ടിരിക്കുന്നത്. 

ധരണിയുടെ സംവിധാനത്തില്‍ 2004 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 20 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് റീ റിലീസ് ചെയ്യുന്നത്. റൊമാന്‍റിക് സ്പോര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഗില്ലി എന്ന് വിളിക്കപ്പെടുന്ന ശരവണവേലു എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. 

റീ റിലീസ് വിവരം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ വലിയ ആവേശത്തിലായിരുന്നു വിജയ് ആരാധകര്‍. ഇപ്പോഴിതാ തിയറ്ററുകളിലെത്തിയപ്പോള്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക്, ഒരു റിലീസ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയറ്ററുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

ജയ്‍യുടെ താരമൂല്യത്തില്‍ കാര്യമായ വളര്‍ച്ച കൊണ്ടുവന്ന വിജയമായിരുന്നു ഗില്ലിയുടേത്. ഗില്ലി എത്തുന്നത് വരെ ലക്ഷങ്ങളില്‍ ആയിരുന്നു വിജയ്‍യുടെ പ്രതിഫലം. എന്നാല്‍ തിയറ്ററുകളില്‍ 200 ദിവസത്തിലധികം ഓടുകയും വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം വിജയ്‍യുടെ താരമൂല്യത്തെയും പ്രതിഫലത്തെയും ഒരുപോലെ ഉയര്‍ത്തി. 8 കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമാണ്. 

ഡാ..മോനേ, രംഗണ്ണനും പിള്ളേരും ആഗോളതലത്തില്‍ തന്നെ തൂക്കി: ആദ്യ ആഴ്ചയിലെ 'ആവേശം' കളക്ഷന്‍ ഇങ്ങനെ.!

രാജ്കുമാർ റാവു പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖം മാറ്റിയോ? ഉത്തരം ഇതാണ്.!

Follow Us:
Download App:
  • android
  • ios