Asianet News MalayalamAsianet News Malayalam

'ചോളി കേ പീച്ചേ' റീമിക്സിനെതിരെ ഒറിജിനല്‍ പാടി ഇള അരുൺ രംഗത്ത്

ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഈ ഗാനം റീമിക്സ്  ചെയ്യുന്നത് സംബന്ധിച്ച് ടിപ്‌സ് മ്യൂസിക് കമ്പനി തന്നോട് ഒരുവാക്കും പറഞ്ഞില്ലെന്നതില്‍ ഇള അരുൺ നിരാശ പ്രകടിപ്പിച്ചു. 

Ila Arun Criticises Choli Ke Peeche Remix For Crew vvk
Author
First Published Mar 29, 2024, 12:41 PM IST

ദില്ലി: കരീന കപൂർ, തബു, കൃതി സനോൻ എന്നിവർ അഭിനയിച്ച ക്രൂ എന്ന ചിത്രം. ചിത്രത്തില്‍ 1993-ൽ പുറത്തിറങ്ങിയ ഖൽനായക് എന്ന ചിത്രത്തിലെ ചോളി കേ പീച്ചേ എന്ന ഗാനം ക്രൂവില്‍ റീമിക്സ് ചെയ്തിട്ടുണ്ട്.  ഇപ്പോഴിതാ ഒറിജനല്‍  ഖൽനായകില്‍ ഈ ഗാനം ആലപിച്ച ഗായിക ഇള അരുൺ റീമിക്സിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 

ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഈ ഗാനം റീമിക്സ്  ചെയ്യുന്നത് സംബന്ധിച്ച് ടിപ്‌സ് മ്യൂസിക് കമ്പനി തന്നോട് ഒരുവാക്കും പറഞ്ഞില്ലെന്നതില്‍ ഇള അരുൺ നിരാശ പ്രകടിപ്പിച്ചു. ചോളി കേ പീച്ചെയുടെ റീമിക്സ് ചെയ്ത പതിപ്പ് പുറത്തിറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് ഇത് ഞാന്‍ അറിഞ്ഞത്. ഞാന്‍ ഗാനത്തിന്‍റെ അണിയറക്കാരെ അനുഗ്രഹിക്കണം എന്നാണ് അവര്‍ പറഞ്ഞതെന്നും ഇള പറയുന്നു. 

അവര്‍ക്ക് അനുഗ്രഹം നല്‍കിയെങ്കിലും ആ സംഭവം തനിക്ക് ഒരു വിഷമം ഉണ്ടാക്കി. ചോളി കേ പീച്ചേ  എന്ന ഗാനത്തിന് ഒരു  ഐക്കണിക് സ്റ്റാറ്റസ് ഇപ്പോഴും ഉണ്ട്. ലക്ഷ്മികാന്ത്-പ്യാരേലാലിന്‍റെ ഓർക്കസ്ട്രേഷൻ, മാധുരി ദീക്ഷിത്, നീന ഗുപ്ത എന്നിവരുടെ പ്രകടനങ്ങൾ എല്ലാം ഗാനത്തെ ഇന്നും എവര്‍ഗ്രീനായി നിര്‍ത്തുന്നു. 

"ടിപ്‌സുമായി എനിക്ക് വളരെ നല്ല ബന്ധമാണ്. എന്നാല്‍ അവർ പാട്ടിന്‍റെ റീമിക്സ് ലോഞ്ചിംഗിന് അഞ്ച് മിനിറ്റ് മുമ്പ് എന്നെ വിളിച്ചാണ് എന്‍റെ അനുഗ്രഹം ചോദിച്ചത്. അപ്പോള്‍ എനിക്ക് അത്  കൊടുക്കുകയല്ലാതെ എന്ത് ചെയ്യാൻ കഴിയും. ഞാന്‍ പെട്ടെന്ന് വിഷമം തോന്നി. എന്നോട് ഇത് എന്തിന് ചെയ്തുവെന്ന് ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല"  ഇള അരുൺ പറഞ്ഞു. 

"എനിക്ക് വിവാദങ്ങളൊന്നും ഉണ്ടാക്കാൻ താൽപ്പര്യമില്ല, എല്ലാവരും ഞാന്‍ ഗംഭീരമാക്കിയെന്ന് എന്ന് അഭിനന്ദിക്കുന്നുണ്ട്. പക്ഷേ ഞാൻ അങ്ങനെ ഗംഭീരമാക്കിയിട്ടൊന്നും ഇല്ല. പുതിയ തലമുറ എന്നെ വിളിച്ച് എന്നോട് പറയുന്നു, എന്‍റെ പാട്ട് റീമിക്സ് ചെയ്തു, കരീന കപൂർ ഖാൻ അതിന് നൃത്തം ചെയ്യുന്നു എന്നൊക്കെ. പക്ഷേ ഞാന്‍ അതിന് എന്ത് വേണം? ഞാൻ അന്ധാളിച്ചുപോയി എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. നിങ്ങൾ എന്തെങ്കിലും ലാഭം ഉണ്ടാക്കുകയാണെങ്കിൽ അതില്‍ നിന്ന് ഒരു ഭാഗം ആ ഗാനത്തിന്‍റെ യഥാര്‍ത്ഥ സൃഷ്ടാക്കള്‍ക്കും നല്‍കണം എന്നെ എനിക്ക് പറയാനുള്ളൂ"   ഇള അരുൺ  കൂട്ടിച്ചേര്‍ത്തു. 

ഒരോ മണിക്കൂറിലും 17,000ത്തിലേറെ ടിക്കറ്റുകള്‍; ബോക്സോഫീസില്‍ ആടുജീവിതം തരംഗം

പൃഥ്വിയുടെ ഏറ്റവും ബെസ്റ്റ് ഓപ്പണിംഗ്, ഈ വര്‍ഷത്തെ ഒന്നാമന്‍: 'ആടുജീവിതം' റീലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍.!
 

Follow Us:
Download App:
  • android
  • ios