Asianet News MalayalamAsianet News Malayalam

'ഈ സ്ഥാനത്ത് നിങ്ങൾക്ക് ഒരിക്കലും എത്താനാകില്ല'; താരങ്ങളെ വിമര്‍ശിച്ച് കങ്കണ റണാവത്ത്

താൻ ഇന്ന് നിൽക്കുന്ന സ്ഥാനത്ത് ഹൃത്വികിനും കരണിനും ഒരിക്കലും എത്താന്‍ സാധിക്കില്ലെന്ന് കങ്കണ പറഞ്ഞു. ദില്ലിയിൽ വച്ച് നടക്കുന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു താരം. 

Kangana Ranaut On Karan Johar And Hrithik Roshan
Author
Mumbai, First Published Mar 3, 2019, 5:00 PM IST

ദില്ലി: ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ, നിർമാതാവ് കരൺ ജോഹർ എന്നിവർക്കെതിരെ ആഞ്ഞടിച്ച് നടി കങ്കണ റണാവത്ത്. താൻ ഇന്ന് നിൽക്കുന്ന സ്ഥാനത്ത് ഹൃത്വികിനും കരണിനും ഒരിക്കലും എത്താന്‍ സാധിക്കില്ലെന്ന് കങ്കണ പറഞ്ഞു. ദില്ലിയിൽ വച്ച് നടക്കുന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു താരം. 

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ മികച്ച നടിമാരുടെ പേര് പറയുമ്പോൾ തന്റെ പേര് പരാമർശിക്കാറില്ല. അത് തന്നെ വളരെയധികം വേദനിപ്പിക്കാറുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ നടിയാണ് താനെന്നും കങ്കണ പറഞ്ഞു. 

ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പതാകാവാഹകനാണ് കരണ്‍ ജോഹർ. താൻ തൊഴിലില്ലാത്തവളാണെന്നും തൊഴിലിനായി അയാളെ സമീപിക്കാനൊരുങ്ങുകയാണെന്നും പറഞ്ഞ് കരൺ ഒരു പുരസ്‌കാര നിശയില്‍ തന്നെ അപമാനിച്ചിട്ടുണ്ട്. എന്റെ അഭിനയത്തിലുള്ള കഴിവ്  കണ്ടതിനുശേഷം നിങ്ങളുടെ സിനിമകൾ കണ്ട് നോക്കൂ. എന്നിട്ട് എന്നിലെ പ്രതിഭയെ വിലയിരുത്തു. അപ്പോൾ നിങ്ങൾക്ക് മനസിലാകും ഞാൻ ആണോ തൊഴിലില്ലാത്തവളെന്ന്. എനിക്ക് തോന്നുന്നത് കുറച്ചാളുകൾക്ക് ചവനപ്രാശം ആവശ്യമാണെന്നാണെന്നും കങ്കണ പറഞ്ഞു.

ഹൃത്വിക് റോഷനുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും കങ്കണ സംസാരിച്ചു. തന്നെ വ്യക്തിപരമായി അറിയില്ലെന്നാണ് ഹൃത്വിക് പറഞ്ഞത്. രണ്ട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നെ അറിയില്ലെന്ന് അദ്ദേഹം ഒരിക്കലും പറയാൻ പാടില്ലായിരുന്നു. അഞ്ച് വര്‍ഷം ഒരുമിച്ച് ജോലി ചെയ്തയാളെ അറിയില്ലെന്ന് എങ്ങനെയാണ് പറയാൻ കഴിയുക. ഇത് തീർത്തും ബുദ്ധിശൂന്യമാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios