Asianet News MalayalamAsianet News Malayalam

കൊച്ചുമകളെ സബ്സ്ക്രൈബേഴ്സിന് പരിചയപ്പെടുത്തി ലക്ഷ്മി നായർ

 സരസ്വതി മോളുടെ ആദ്യത്തെ വിഷു ആയതുകൊണ്ട് അത് ചെറിയ രീതിയിൽ ഞങ്ങൾ ആഘോഷിച്ചു.

Lakshmi Nair introduced her granddaughter to the subscribers vvk
Author
First Published Apr 19, 2024, 1:21 PM IST

തിരുവനന്തപുരം: പാചകം, കുക്കറി ഷോ, ട്രാവൽ എന്നിങ്ങനെയൊക്കെ കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ വരുന്ന മുഖങ്ങളിൽ ഒന്നാണ് ലക്ഷ്മി നായരുടേത്. യുട്യൂബും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും സജീവമാകുന്നതിന് മുമ്പ് പലരും കുക്കിങിനുള്ള റെസിപ്പിക്കൾ പഠിച്ചിരുന്നത് ലക്ഷ്മിയുടെ മാജിക്ക് ഓവൻ പോലുള്ള ഷോകൾ കണ്ടാണ്. 

കുടുംബത്തിലെ പുതിയ അം​ഗത്തിനൊപ്പം വിഷു ​ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോയാണ് ലക്ഷ്മി പങ്കിട്ടിരി​ക്കുന്നത്. ലക്ഷ്മിയുടെ കുടുംബത്തിലെ പുതിയ അം​ഗം മകൻറെ മകൾ സരസ്വതിയാണ്. കുഞ്ഞിന്റെ വിശേഷങ്ങൾ ലക്ഷ്മി നിരന്തരം പങ്കുവെയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും കുഞ്ഞിന്റെ മുഖം ഇതുവരെ സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ലായിരുന്നു. കൊച്ചുമകൾ സരസ്വതിയെ കൂടി സബ്സ്ക്രൈബേഴ്സിന് ലക്ഷ്മി പരിചയപ്പെടുത്തി. 

'ഞാൻ സുഖമില്ലാതെ റെസ്റ്റിലാണ്. ഇപ്പോൾ അസുഖത്തിന് നല്ല മാറ്റമുണ്ട്. ഒരുപാട് പേർ സുഖവിവരങ്ങൾ അന്വേഷിച്ച് എത്തിയതിൽ സന്തോഷമുണ്ട്. വീടിനുള്ളിലൂടെ നടക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകളില്ല. അതുപോലെ സരസ്വതി മോളുടെ ആദ്യത്തെ വിഷു ആയതുകൊണ്ട് അത് ചെറിയ രീതിയിൽ ഞങ്ങൾ ആഘോഷിച്ചു. പൂജമുറിയുടെ അകത്ത് പോയി എനിക്ക് പ്രാർത്ഥിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയാത്തതിനാൽ ഇപ്രാവശ്യം വിഷുക്കണി ടേബിളിലാണ് വിപുലമായി ഒരുക്കിയത്. പൊതുവെ വിഷു സദ്യ ഞാനാണ് ഉണ്ടാക്കാറ്. ഇപ്രാവശ്യം വയ്യാത്തതിനാൽ പുറത്ത് നിന്നും വാങ്ങി. 

സരസ്വതി മോളെ നമ്മുടെ സബ്സ്ക്രൈബേഴ്സ് ആരും കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് ഈ വിഷുവിന് മോളെ എല്ലാവരേയും കാണിക്കാമെന്ന് എന്റെ മോൻ വിഷ്ണുവും ഭാര്യ അനുവും ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു', എന്നാണ് ലക്ഷ്മി പറഞ്ഞത്. സരസ്വതിയുടെ വീഡിയോ കണ്ടതോടെ കൊച്ചുമകൾ അച്ഛമ്മ തന്നെ എന്നാണ് കമന്റുകൾ ഏറെയും. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മകന് ആദ്യത്തെ കു‍ഞ്ഞ് പിറന്ന വിവരം ലക്ഷ്മി നായർ പുറത്തുവിട്ടത്. മകൻ വിഷ്ണുവും ഭാര്യ അനുരാധയും കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

നടനും ബിജെപി ലോക്സഭ സ്ഥാനാര്‍ത്ഥുമായ രവി കിഷൻ തൻ്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ്

'ഞാൻ മിമിക്രിയിൽ നിന്ന് വന്ന ആളാണ്'; കിട്ടുന്നതെല്ലാം സീരിയസ് വേഷങ്ങളെന്ന് ടോഷ് ക്രിസ്റ്റി

Follow Us:
Download App:
  • android
  • ios