Asianet News MalayalamAsianet News Malayalam

രാജ്കുമാർ റാവു പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖം മാറ്റിയോ? ഉത്തരം ഇതാണ്.!

വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഈ അഭ്യൂഹം തള്ളുകയാണ് രാജ്കുമാർ റാവു.

Rajkummar Rao admits No plastic surgery but hes had filler work done on his chin vvk
Author
First Published Apr 20, 2024, 8:02 PM IST

മുംബൈ: അടുത്തിടെ ബോളിവുഡ് താരം രാജ്കുമാർ റാവുവിന്‍റെ ഒരു ചിത്രം വൈറലായിരുന്നു. അതിന് പിന്നാലെ മുഖത്തിന്‍റെ ഷേപ്പ് തന്നെ മാറ്റുന്ന രീതിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വരെ നേടിയ നടന്‍ ഒരു പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി വാര്‍ത്ത പരന്നു. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഈ അഭ്യൂഹം തള്ളുകയാണ് രാജ്കുമാർ റാവു.

"ഞാൻ മുഖത്ത് ഒരു കത്തിവയ്പ്പും നടത്തിയിട്ടില്ല. ഞാൻ ഒരു തരത്തിലുള്ള പ്ലാസ്റ്റിക് സർജറിയും ചെയ്തിട്ടില്ല. ആ ചിത്രം നിങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം. ഒരു പതിനാല് കൊല്ലത്തില്‍ അങ്ങനെയൊക്കെ മാറാന്‍ പറ്റുമോ. അത് പോലെ മറ്റ് ചിത്രങ്ങളില്‍ ഒന്നും കാണുന്നില്ലല്ലോ. എന്‍റെ മുഖം വലിയ രീതിയില്‍ തിളങ്ങുന്നുണ്ട് അതില്‍. ശരിക്കും എന്തൊക്കെയോ ടെച്ചപ്പ് ആ ചിത്രത്തില്‍ നടത്തിയിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തിട്ടും ഇത്രയും തിളക്കമോ മുഖത്ത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു". രാജ്കുമാർ റാവു പറഞ്ഞു.

സിനിമയുടെ തുടക്കകാലത്ത് എന്‍റെ രൂപത്തില്‍ പലരും കമന്‍റുകള്‍ ചെയ്തിട്ടുണ്ടെന്ന് പിന്നീട് 8-9 വർഷം മുമ്പ്, ഞാൻ ഫില്ലറുകൾ ഉപയോഗിച്ച് എന്‍റെ മുഖത്ത് അല്പം ടച്ച് അപ്പ് ചെയ്ത് തുടങ്ങി. ഇത് അരമണിക്കൂർ ജോലി പോലെയാണ്, എന്നാല്‍ ഇത് എനിക്ക് കൂടുതൽ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ ഇത് എന്നെ മാറ്റുന്നില്ലെന്നും രാജ്കുമാർ റാവു പറഞ്ഞു. 

കൈ പോ ചെ, ദി വൈറ്റ് ടൈഗർ, ഗാങ്‌സ് ഓഫ് വാസിപൂർ - ഭാഗം 2, ലവ് സെക്‌സ് ഔർ ധോഖ, അലിഗഡ്, ട്രാപ്പ്ഡ്, ഭീദ്, ന്യൂട്ടൺ തുടങ്ങിയ നിരൂപക പ്രശംസ നേടിയ പ്രോജക്ടുകളിലൂടെ രാജ്കുമാർ റാവു ബോളിവുഡിലെ എണ്ണം പറ‌ഞ്ഞ നടന്മാരില്‍ ഒരാളാണ്. ക്വീൻ, ബറേലി കി ബർഫി, സ്ട്രീ, ബദായ് ദോ തുടങ്ങിയ ഹിറ്റുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

'ഒസ്കാര്‍ ലഭിച്ച ‘ജയ് ഹോ’ഗാനം റഹ്മാന്‍ അല്ല കംപോസ് ചെയ്തത്': വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സല്‍മാന്‍റെ വീട്ടില്‍ നിന്നും ലോറന്‍സ് ബിഷ്ണോയിക്ക് കാര്‍; പിന്നാലെ കുടുങ്ങിയത് യുപി സ്വദേശി 20 കാരന്‍.!

Asianet News Live

Follow Us:
Download App:
  • android
  • ios