Asianet News MalayalamAsianet News Malayalam

വിവാഹത്തിന് രണ്ട് മാസം മുന്‍പ് കാമുകന്‍റെ കൊടുംചതി; കരള്‍ അലിയിപ്പിക്കുന്ന അനുഭവം പറഞ്ഞ് സണ്ണി ലിയോണ്‍

വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ പോലും എടുത്ത ശേഷം കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി പറയുന്നു.

Sunny Leone Reveals Ex fiance Cheated On Her 2 Months Before Wedding vvk
Author
First Published Apr 8, 2024, 6:07 PM IST

മുംബൈ: വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതി വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമാണ് കാമുകന്‍ തന്നെ വഞ്ചിച്ചതെന്നാണ് സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാന്‍ രണ്ട് മാസം മുമ്പായിരുന്നു സംഭവം. 

വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ പോലും എടുത്ത ശേഷം കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി പറയുന്നു. ഒരു  റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് സണ്ണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

സ്പീറ്റ്വില്ല എക്സ് 5 ൻ്റെ ഏറ്റവും പുതിയ എപ്പിസോഡിനിടെ താനും ഒരിക്കൽ വഞ്ചിക്കപ്പെട്ടുവെന്നും ഹൃദയം തകർന്നു പോയെന്നും സണ്ണി പറയുന്നുണ്ട്. എന്നാൽ തനിക്ക് ആഘാതത്തിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞു. "എൻ്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ്  ഒരിക്കൽ എന്‍റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവൻ എന്നെ ചതിക്കുകയാണെന്ന് എനിക്ക് തോന്നി.അവനോട് തന്നെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻചോദിച്ചു, 'ഇല്ല ഞാൻ നിന്നെ സ്നേഹിക്കുന്നില്ല' എന്നായിരുന്നു മറുപടി. 

"ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പായിരുന്നു. ഹവായിയിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നിശ്ചയിച്ചിരുന്നു. വസ്ത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു, പണമിടപാട് നടത്തി എല്ലാം ചെയ്തു.ശരിക്കും ആക്കാലത്ത് അത് മോശം അവസ്ഥയാണ് ഉണ്ടാക്കിയത്" സണ്ണി തുടര്‍ന്നു. 

"ദൈവം അതിശയകരമായ കാര്യങ്ങൾ ചെയ്യുന്നു. ഞാന്‍ ആ അവസ്ഥയും മറികടന്നു. ദൈവം ഒരു മാലാഖയെ അയയ്ക്കുകയായിരുന്നു. അതാണ് എൻ്റെ ഇപ്പോഴത്തെ ഭർത്താവ് വൈബര്‍. എൻ്റെ അച്ഛൻ മരിച്ചപ്പോൾ എൻ്റെ അമ്മ മരിച്ചപ്പോൾ അവന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്നത് കിട്ടാന്‍ വലിയൊരു പദ്ധതി ദൈവത്തിന് കാണും അതിനാണ് ഇതെല്ലാം" എന്ന് പറഞ്ഞ് സണ്ണി പൊട്ടിച്ചിരിച്ചു. 

മോഹന്‍ലാല്‍ പ്രധാന വേഷത്തിലുള്ള ചിത്രത്തിലൂടെ അക്ഷയ് കുമാര്‍ വീണ്ടും തെന്നിന്ത്യന്‍ സിനിമയിലേക്ക്.!

സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവച്ചു ഗെയ്സ്; വ്ളോഗര്‍ ഗ്രീഷ്മ ബോസിന് വിവാഹം

Latest Videos
Follow Us:
Download App:
  • android
  • ios