Asianet News MalayalamAsianet News Malayalam

അത് കൊലപാതകത്തേക്കാള്‍ വലിയ കുറ്റം: ധോണി

എന്റെ ടീം ഒത്തുകളിയില്‍ പങ്കാളികളായെന്ന് വാര്‍ത്ത വന്നു. എന്റെ പേരും അതിലേക്ക് വലിച്ചിഴക്കപ്പെട്ടു. വളരെ കഠിനമായിരുന്നു ആ കാലം.

Match fixing bigger crime than murder says MS Dhoni
Author
Chennai, First Published Mar 11, 2019, 12:29 PM IST

ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് മനസുതുറന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്ന് ധോണി പറയുന്നു. ധോണിയെക്കുറിച്ച് പുറത്തിറക്കുന്ന ഡോക്യുമെന്ററി 'റോര്‍ ഓഫ് ദ് ലയണ്‍' ട്രെയ്‌ലറിലാണ് ഒത്തുകളിയെ കൊലപാതകത്തേക്കാള്‍ വലിയ കുറ്റമായി ധോണി പറയുന്നത്.

ഐപിഎല്ലില്‍ ധോണിയുടെ ടീമായ  ചെന്നൈ സൂപ്പര്‍ കിംഗ്സിനെ  ഒത്തുകളിയുടെ പേരില്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ധോണിയുടെ പരാമര്‍ശം. എന്റെ ടീം ഒത്തുകളിയില്‍ പങ്കാളികളായെന്ന് വാര്‍ത്ത വന്നു. എന്റെ പേരും അതിലേക്ക് വലിച്ചിഴക്കപ്പെട്ടു. വളരെ കഠിനമായിരുന്നു ആ കാലം. ഞങ്ങളെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ നടപടി അല്‍പം കടന്നുപോയെന്ന് ആരാധകര്‍ക്ക് പോലും തോന്നി. അതുകൊണ്ടുതന്നെ തിരിച്ചുവരവ് അല്‍പം വൈകാരികമായിരുന്നു. ഇത്തരം തിരിച്ചടികള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കിയിട്ടേയുള്ളു-ധോണി പറയുന്നു.

ഐപിഎല്ലില്‍ രണ്ടുവര്‍ഷം വിലക്ക് നേരിട്ടപ്പോള്‍ പൂനെ ടീമിനായി കളിച്ച ധോണി കഴിഞ്ഞ സീസണിലാണ് ചെന്നൈയുടെ നായകനായി തിരച്ചെത്തിയത്. തിരിച്ചുവരവില്‍ ചെന്നൈക്ക് കിരീടം നേടിക്കൊടുക്കാനും ധോണിക്കായി. ഐപിഎല്ലില്‍ ചെന്നൈക്ക് മൂന്നു കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് ധോണി.        

Follow Us:
Download App:
  • android
  • ios