Asianet News MalayalamAsianet News Malayalam

പത്താമത് സംസ്ഥാന കോളേജ് ഗെയിംസ്; കോതമംഗലം എംഎ കോളേജ് ഓവറോള്‍ ചാംപ്യന്മാര്‍

  • 16 വീതം പോയന്റുകള്‍ നേടിയ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ശ്രീകൃഷ്ണ കോളേജ് എന്നിവ രണ്ടാം സ്ഥാനവും 12 വീതം പോയന്റുകളുമായി കോട്ടയം ബസേലിയസ് കോളേജ്, മാര്‍ ഇവാനിയസ് കോളേജ് എന്നിവ മൂന്നാം സ്ഥാനവും നേടി. 
10th state college games Kathamangalam MA College Overall champions

കോഴിക്കോട്: പത്താമത് സംസ്ഥാന കോളേജ് ഗെയിംസില്‍ 22 പോയന്റുകളുമായി കോതമംഗലം എംഎ കോളേജ് ഓവറോള്‍ ചാംപ്യന്മാരായി. 16 വീതം പോയന്റുകള്‍ നേടിയ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ശ്രീകൃഷ്ണ കോളേജ് എന്നിവ രണ്ടാം സ്ഥാനവും 12 വീതം പോയന്റുകളുമായി കോട്ടയം ബസേലിയസ് കോളേജ്, മാര്‍ ഇവാനിയസ് കോളേജ് എന്നിവ മൂന്നാം സ്ഥാനവും നേടി. 

പുരുഷ വിഭാഗം ചാംപ്യന്‍ഷിപ്പും 20 പോയന്റുകളുമായി കോതമംഗലം എംഎ കോളേജിനാണ്. 16 വീതം പോയന്റുകള്‍ നേടിയ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ് എന്നിവ രണ്ടാം സ്ഥാനവും 12 പോയന്റുകളുമായി കോട്ടയം ബസേലിയസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ് എന്നിവയ്ക്കാണ് മൂന്നാം സ്ഥാനം. വനിതാവിഭാഗം ടീം ചാംപ്യന്‍ഷിപ്പ് ഏഴ് കോളേജുകള്‍ പങ്കിട്ടെടുത്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട് പ്രോവിഡന്‍സ് കോളേജ്, തിരുവല്ല മാര്‍ത്തോമ കോളേജ്, തൃശൂര്‍ സെന്റ് മേരീസ്, തലശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് മേഴ്‌സി കോളേജ്, പാലാ അല്‍ഫോന്‍സാ കോളേജ് എന്നിവയാണ് ചാംപ്യന്‍ഷിപ്പ് പങ്കിട്ടത്. 

അത്ലറ്റിക്‌സ് പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജാണ് ചാംപ്യന്മാര്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും ചങ്ങനാശേരി എസ്ബി കോളേജ് മൂന്നാം സ്ഥാനവും നേടി. അത്ലറ്റിക്‌സ് വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജാണ് ജേതാക്കള്‍. ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് രണ്ടാം സ്ഥാനവും കോതമംഗലം എംഎ കോളേജ് മൂന്നാം സ്ഥാനവും നേടി. 

ബാസ്‌ക്കറ്റ് ബോള്‍ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജിന് ഒന്നാം സ്ഥാനവും തൃശൂര്‍ കേരള വര്‍മ്മ കോളേജ് രണ്ടാംസ്ഥാനവും ചങ്ങനാശേരി എസ്ബി കോളേജ് മൂന്നാം സ്ഥാനവും നേടി. ബാസ്‌ക്കറ്റ് ബോള്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ് കോളേജ് ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് രണ്ടാം സ്ഥാനവും കണ്ണൂര്‍ ശ്രീകണ്ഠാപുരം എസ്ഇഎസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
വോളിബോള്‍ പുരുഷവിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ഒന്നാമതെത്തിയപ്പോള്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് രണ്ടാം സ്ഥാനവും മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് മൂന്നാം സ്ഥാനും സ്വന്തമാക്കി. വോളിബോള്‍ വനിതാ വിഭാഗത്തില്‍ തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഒന്നാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് രണ്ടാം സ്ഥാനവും ചങ്ങനാശേരി അസംഷന്‍ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫുട്‌ബോള്‍ പുരുഷവിഭാഗത്തില്‍ കോതമംഗലം എംഎ കോളേജ് ജേതാക്കളായപ്പോള്‍ കോട്ടയം ബസേലിയസ് കോളേജ് രണ്ടാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം സ്ഥാനവും നേടി. ഫുട്‌ബോള്‍ വനിതാ വിഭാഗത്തില്‍ തിരുവല്ല മര്‍ത്തോമ കോളേജ് ചാംപ്യന്മാരായപ്പോള്‍ കോട്ടയം ബസേലിയസ് കോളേജ് രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് മൂന്നാം സ്ഥാനവും നേടി. 

ബാഡ്മിന്റണ്‍ ഷട്ടില്‍ വനിതാവിഭാഗത്തില്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് ജേതാക്കളായപ്പോള്‍ ദേവഗിരി കോളേജ് രണ്ടാം സ്ഥാനവും പയ്യന്നൂര്‍ കോളേജ് മൂന്നാം സ്ഥാനവും നേടി. ബാഡ്മിന്റണ്‍ ഷട്ടില്‍ പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാംപ്യന്മാരായപ്പോള്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് രണ്ടാം സ്ഥാനവും തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ് മൂന്നാംസ്ഥാനവും സ്വന്തമാക്കി.

ഖോ ഖോ വനിതാവിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജ് ജേതാക്കളായപ്പോള്‍ ആറ്റിങ്ങല്‍ ഗവ. കോളേജ് രണ്ടാം സ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നാം സ്ഥാനവും നേടി. ഖോഖോ പുരുഷവിഭാഗത്തില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ് ഒന്നാമതെത്തിയപ്പോള്‍ താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് രണ്ടാം സ്ഥാനവും കോട്ടയം സെന്റ് മേരീസ് കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. 

ജൂഡോ പുരുഷവിഭാഗത്തില്‍ തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ് ഒന്നാം സ്ഥാനവും കാലടി ശ്രീശങ്കര കോളേജ് രണ്ടാം സ്ഥാനവും കുട്ടനെല്ലൂര്‍ ശ്രീ അച്യുതമേനോന്‍ ഗവ. കോളേജ് മൂന്നാം സ്ഥാനവും നേടി. ജൂഡോ വനിതാവിഭാഗത്തില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജാണ് ജേതാക്കള്‍. തൃശൂര്‍ വിമല കോളേജ് രണ്ടാം സ്ഥാനവും കാലടി ശ്രീശങ്കരാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓവറോള്‍ ചാംപ്യന്മാരാരും പുരുഷ വിഭാഗം ചാംപ്യന്മാരുമായ കോതമംഗലം എംഎ കോളേജിന് രാജീവ് ഗാന്ധി ട്രോഫിയും ഒരു ലക്ഷം രൂപയും എ. പ്രദീപ്കുമാര്‍ എംഎല്‍എ സമ്മാനിച്ചു. വനിതാവിഭാഗത്തില്‍ ചാംപ്യന്‍ഷിപ്പ് പങ്കിട്ട ഏഴ് കോളേജുകള്‍ ഒരു ലക്ഷം രൂപ വീതിച്ച് 14,286 വീതം നല്‍കി.   

സമാപനചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, ചീഫ് കോ ഓഡിനേറ്റര്‍ എം.ആര്‍. രഞ്ജിത്ത്, ഡി. വിജയകുമാര്‍, ഡോ. ടി.ഐ. മനോജ്, പി. ശശിധരന്‍ നായര്‍, ഡോ. സക്കീര്‍ ഹുസൈന്‍, കെ.ജെ. മത്തായി, പ്രേമന്‍ തറവട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 

Follow Us:
Download App:
  • android
  • ios