Asianet News MalayalamAsianet News Malayalam

സ്​കൂൾ വിദ്യാർഥികൾക്ക്​ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു

60 minutes of physical activity may soon be must in schools
Author
First Published Nov 16, 2017, 11:54 AM IST

ദില്ലി: സ്​കൂൾ വിദ്യാർഥികൾക്ക്​ എല്ലാദിവസവും ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു. ഇതിനായി സർക്കാർ പ്രതിനിധികളും ആക്​ടിവിസ്​റ്റുകളും അടങ്ങിയ സമിതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്​ റിപ്പോർട്ട്​ സമർപ്പിച്ചു. റിപ്പോർട്ട്​ അംഗീകരിച്ചാൽ സ്കൂളുകളില്‍ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കും.  

മാനവവിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ശിൽപ്പശാലയിൽ നിന്നാണ്​ കായിക പരിശീലനം, മൂല്യാധിഷ്​ഠിത വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച ശുപാർശ സമർപ്പിക്കപ്പെട്ടത്​. പൊതുസമൂഹത്തിൽ നിന്നുള്ളവരും സംസ്​ഥാന, കേന്ദ്രസർക്കാർ പ്രതിനിധികൾ എന്നിവർ പ​ങ്കെടുത്ത ശിൽപ്പശാലയിൽ ഡിജിറ്റൽ വിദ്യാഭ്യാസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം, പരീക്ഷണ പഠനങ്ങൾ, മൂല്യാധിഷ്​ഠിത വിദ്യാഭ്യാസം എന്നിവയാണ്​ പ്രധാനമായും ചർച്ചയായത്​. 

കായിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാക്കണമെന്നും പ്രത്യേകിച്ചും സ്​കൂൾ വിദ്യാഭ്യാസത്തി​ൽ നിർബന്ധമാണെന്നും മാനവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥർ പറഞ്ഞു. മുഴുവൻ പ്രായത്തിലുള്ള വിദ്യാർഥികൾക്കും ഒരു മണിക്കൂർ കായിക പ്രവർത്തനം  നിർബന്ധമാക്കാനാണ്​ ശുപാർശയെന്നും ഉദ്യോഗസ്​ഥർ പറഞ്ഞു. ശുപാർശ പരിശോധിച്ച്​ പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കുമെന്നും അവർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios