Asianet News MalayalamAsianet News Malayalam

രഹാനെയും പന്തും ഇന്ത്യ എ ടീമില്‍; ലോകകപ്പ് ടീമിലെത്താന്‍ അവസരം

ഏകദിന ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കൂടിയായ അജിങ്ക്യ രഹാനെയ്ക്കും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനും ലഭിക്കുന്ന സുവര്‍ണാവസരമാണിത്.

Ajinkya Rahane to lead India A ODI against England Lions Rishabh Pant also picked
Author
Mumbai, First Published Jan 19, 2019, 9:32 PM IST

മുംബൈ: ഇംഗ്ലണ്ട് എയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമില്‍ അജിങ്ക്യാ രഹാനെയും റിഷഭ് പന്തിനെയും ഉള്‍പ്പെടുത്തി. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ രഹാനെയാണ് ടീമിനെ നയിക്കുക. ശേഷിച്ച രണ്ടു മൽസരങ്ങളിൽ അങ്കിത് ബാവ്നെ ഇന്ത്യയെ നയിക്കും.

അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 23ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ഏകദിനം. ജനുവരി 29നും 31നും നടക്കുന്ന ഏകദിന മത്സരങ്ങളില്‍ കളിച്ചശേഷം പന്ത് ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവും.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നിത്തിളങ്ങിയെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. രഹാനെയാകട്ടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമല്ല. ഇംഗ്ലണ്ട് എയെ നേരിടാനുള്ള ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമിനെ ജാര്‍ഖണ്ഡ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ തെരഞ്ഞെടുത്തു. രഞ്ജി ട്രോഫി സെമിഫൈനലില്‍ മത്സരിക്കുന്ന ടീമുകളിലെ അംഗങ്ങള സെലക്ഷനായി പരിഗണിച്ചില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഹനുമാ വിഹാരി, ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ക്രുനാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരും ഏകദിന ടീമിലുണ്ട്.

ഏകദിന ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കൂടിയായ അജിങ്ക്യ രഹാനെയ്ക്കും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനും ലഭിക്കുന്ന സുവര്‍ണാവസരമാണിത്.

Follow Us:
Download App:
  • android
  • ios