Asianet News MalayalamAsianet News Malayalam

പരമ്പര തോറ്റതിന് പിന്നാലെ ഓസീസിന് മറ്റൊരു തിരിച്ചടി കൂടി

Ashton Agar ruled out of the series with broken finger
Author
First Published Sep 25, 2017, 4:11 PM IST

ബംഗളൂരു: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി. മൂന്നാം ഏകദിനത്തിനിടെ കൈവിരലിന് പരിക്കേറ്റ ഇടം കൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്‍മാറി. മൂന്നാം ഏകദിനത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ വലതുകൈയിലെ ചെറുവിരലിനാണ് അഗറിന് പരിക്കേറ്റത്. എക്സ്‌റേ എടുത്തതില്‍ അഗറിന്റെ കൈവിരലിന് പൊട്ടലുണ്ടെന്ന് വ്യക്തമായി. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി അഗര്‍ ഉടന്‍ ഓസ്ട്രേലിയയിലേക്ക് പോകും.

പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ അഗറിന്റെ പകരക്കാരനായി ആരെയും പ്രഖ്യാപിച്ചിട്ടില്ല. അഗര്‍ പരിക്കേറ്റ് പിന്‍മാറിയതിനാല്‍ വരും മത്സരങ്ങളില്‍ അദം സാംപ തന്നെയാകും ഓസട്രേലിയയുടെ അന്തിമ ഇലവനില്‍ കളിക്കുക എന്ന് ഉറപ്പായി. പരമ്പരയിലെ മൂന്നാം മത്സരവും തോറ്റതോടെ വിദേശത്ത് തുടര്‍ച്ചയായ 11 തോല്‍വികളെന്ന നാണക്കേട് ഓസ്ട്രേലിയയുടെ പേരിലായിരുന്നു.

ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നീ മുന്‍നിര ബൗളര്‍മാരില്ലാതെ ഇന്ത്യയിലെത്തിയ ഓസീസിന് അഗറിന് കൂടി പരിക്കേറ്റത് വലിയ തിരിച്ചടിയാണ്.

 

 

Follow Us:
Download App:
  • android
  • ios