Asianet News MalayalamAsianet News Malayalam

ഏഷ്യാകപ്പില്‍ ഇന്ത്യക്കിന്ന് ജീവന്‍മരണ പോരാട്ടം; ബഹറിനെതിരെ ഇന്ന് ജയിച്ചാല്‍ ചരിത്രം

തായ്‍ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് തുടങ്ങിയ സുനിൽ ഛേത്രിയും സംഘവും ഇന്ത്യൻ ഫുട്ബോളിന് നൽകിയത് പുതുജീവൻ. നിർഭാഗ്യം കൂട്ടുന്നിന്ന യു എ ഇ ക്കെതിരായ പോരാട്ടത്തിൽ രണ്ട് ഗോളിന് തോറ്റെങ്കിലും ഇന്ത്യ ഇപ്പോഴും നോക്കൗട്ട് പ്രതീക്ഷയിലാണ്.

Asian Cup 2019 India to meet Bahrain in do or die contest
Author
Dubai - United Arab Emirates, First Published Jan 14, 2019, 11:57 AM IST

ദുബായ്: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ രാത്രി ഒൻപതരയ്ക്ക് ബഹറിനെ നേരിടും. ഇന്നത്തെ യുഎഇ.തായ്‍‍ലന്‍ഡ് മത്സരഫലവും ഇന്ത്യക്ക് നിര്‍ണായകമാണ്.

തായ്‍ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് തുടങ്ങിയ സുനിൽ ഛേത്രിയും സംഘവും ഇന്ത്യൻ ഫുട്ബോളിന് നൽകിയത് പുതുജീവൻ. നിർഭാഗ്യം കൂട്ടുന്നിന്ന യു എ ഇ ക്കെതിരായ പോരാട്ടത്തിൽ രണ്ട് ഗോളിന് തോറ്റെങ്കിലും ഇന്ത്യ ഇപ്പോഴും നോക്കൗട്ട് പ്രതീക്ഷയിലാണ്.

ബഹറിനെതിരെ സമനില നേടിയാൽ ഇന്ത്യക്ക് പ്രീക്വാർട്ടർ ഉറപ്പാക്കാം. തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി മുന്നേറാനുള്ള സാധ്യതയുമുണ്ട്. സുനിൽ ഛേത്രി ആഷിക് കുരുണിയൻ സഖ്യത്തെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

ഉദാന്ത സിംഗ്, പ്രണോയ് ഹാൾഡർ, ഹാളിചരൺ നർസാരി അനിരുദ്ധ് ഥാപ്പ എന്നിവരടങ്ങിയ മധ്യനിരയുടെയും അനസ് എടത്തൊടിക ഉൾപ്പെട്ട പ്രതിരോധ നിരയുടെയും പ്രകടനവും നിർണായകമാവും.

Follow Us:
Download App:
  • android
  • ios