Asianet News MalayalamAsianet News Malayalam

റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍

australian open rafael nadal enterd quarter
Author
First Published Jan 21, 2018, 6:21 PM IST

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ഡിയാഗോ ഷ്വാര്‍ട്ട്സ്മാനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6-3, 6-7, 6-3, 6-3. ക്വാര്‍ട്ടറില്‍ ആറാം സീഡ് മാരിന്‍ ചിലിച്ചാണ് നദാലിന്റെ എതിരാളി. 

സ്പെയിന്റെ കരാനൊ ബുസ്റ്റയെ തോല്‍പ്പിച്ചാണ് ചിലിച്ച് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍  6-7, 6-3, 7-6, 7-6. വനിതകളിലെ രണ്ടാം സീഡ്  കരോലിന്‍ വോസ്നിയാക്കി ക്വാര്‍ട്ടറിലെത്തി. സ്ലൊവാക്യയുടെ മക്ദലീന റൈബ്രിക്കോവയെയാണ് വോസ്നിയാക്കി തോല്‍പ്പിച്ചത്.

Follow Us:
Download App:
  • android
  • ios