Asianet News MalayalamAsianet News Malayalam

ദ്രാവിഡിനും ഗാംഗുലിക്കും അശുഭ വാര്‍ത്ത

bad news for dravid and ganguly
Author
First Published Mar 20, 2017, 12:53 PM IST

ബിസിസിഐയില്‍ ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ശനമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി. അസോസിയേറ്റ് അംഗങ്ങളുടെ വോട്ടവകാശം എടുത്തുകളഞ്ഞത് ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ കഴിഞ്ഞദിവസം തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് തിരിച്ചടി നല്‍കുന്ന തീരുമാനത്തിലേക്ക് കടക്കുകയാണ് ബിസിസിഐ ഇടക്കാല ഭരണസമിതി. ഒരേസമയം രണ്ടു പദവികള്‍ വഹിക്കാനാകില്ല എന്ന തീരുമാനമാണ് ദ്രാവിഡിനും ഗാംഗുലിക്കും തിരിച്ചടിയാകുന്നത്. ഐപിഎല്‍ ഭരണസമിതി അംഗമായിരിക്കുന്ന ഗാംഗുലിക്ക് ഐപിഎല്‍ ടീമായ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സിലെ പങ്കാളിത്തം തുടരാനാകില്ല. അതുപോലെ ഇന്ത്യ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ഐപിഎല്‍ ടീമായ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഉപദേഷ്‌ടാവ് സ്ഥാനം ഒഴിയേണ്ടി വരും. നേരത്തെ ബിസിസിഐ പ്രവര്‍ത്തകസമിതി പിരിച്ചുവിടാനും, പകരമായി ഒരു ഉന്നതാധികാരസമിതി രൂപീകരിക്കാനും വിനോദ് റായ് അദ്ധ്യക്ഷനായുള്ള ഇടക്കാല ഭരണസമിതി തീരുമാനിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios