Asianet News MalayalamAsianet News Malayalam

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം

barceloana beat borussia moenchengladbach in champions league match
Author
First Published Sep 29, 2016, 1:40 AM IST

ലണ്ടന്‍: യുവേഫ ചാന്പ്യന്‍സ് ലീഗില്‍ സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സിലോന, ബൊറൂസിയ ഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ടുറാന്‍, ജൊറാദ് പിക്വേ എന്നിവരായിരുന്നു ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഗോളിന് ആദ്യം മുന്നിലെത്തിയശേഷമാണ് രണ്ടുഗോള്‍ വഴങ്ങി ബൊറൂസിയ ഗ്ലാഡ്ബാക്ക് തോല്‍വി ഏറ്റുവാങ്ങിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സെല്‍റ്റിക് സമനിലയില്‍ തളച്ചു(3-3). സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ സിറ്റി താരം റഹീം സ്റ്റര്‍ലിങിന്റെ സെല്‍ഫ് ഗോളാണ് ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചത്.

വമ്പന്മാരുടെ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് ജയം. ജര്‍മ്മന്‍ ചാംപ്യന്മാരായ ബയേണ്‍മ്യുനിക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റികോ തകര്‍ത്തത്. മുപ്പത്തി അഞ്ചാംമിനിറ്റില്‍ ഫെറൈറ കരാസ്‌കോയാണ് അത്‌ലറ്റികോയുടെ വിജയ ഗോള്‍ നേടിയത്.

മറ്റുമത്സങ്ങളില്‍ പിഎസ്ജി, ആഴ്‌സനല്‍ തുടങ്ങിയ ടീമുകളും ജയം നേടി. ആഴ്‌സനല്‍ എതിരില്ലാത്ത ഒരു ഗോളിന് എഫ്‌സി ബേസലിനെ തോല്‍പ്പിച്ചപ്പോള്‍ ലുഡോഗോറെറ്റ്‌സിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം. മറ്റൊരു മല്‍സരത്തില്‍ എസ് എസ് സി നാപ്പോളി, 4-2ന് ബെനഫിക്കയെ തോല്‍പ്പിച്ചു.

Follow Us:
Download App:
  • android
  • ios