Asianet News MalayalamAsianet News Malayalam

ബിസിസിഐ കരാറില്‍ ധോണിക്ക് എ പ്ലസ് ഇല്ല; മുഹമ്മദ് ഷമിയെ ഒഴിവാക്കി

  • ബിസിസിഐ കരാറില്‍ ധോണിക്ക് എ പ്ലസ് ഇല്ല; മുഹമ്മദ് ഷമിയെ ഒഴിവാക്കി
BCCI annual contract Virat Kohli Bhuvneshwar Kumar in top bracket Mohammed Shami omitted from the list

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക പ്രതിഫലം കുത്തനെ കൂട്ടി. ഒന്നാം ഗ്രേ‍ഡിലുള്ള താരങ്ങളുടെ പ്രതിഫലം  2 കോടിയിൽ നിന്ന് 7 കോടിയായി ഉയര്‍ത്തി. 
പുതുതായി ഏര്‍പ്പെടുത്തിയ എ പ്ലസ് ഗ്രേഡിൽ വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണുള്ളത്.  ടെസ്റ്റ് ക്രിക്കറ്റിൽ
നിന്ന് വിരമിച്ച എംഎസ് ധോണിയെ രണ്ടാം നിര പട്ടികയായ എ ഗ്രേഡിലാണ്  ഉള്‍പ്പെടുത്തിയത്. അതേസമയം ഭാര്യയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഹമ്മദ് ഷമിയെ കരാറില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

എ ഗ്രേഡിൽ അഞ്ച് കോടിയും, ബി ഗ്രേഡിൽ മൂന്ന് കോടിയും, സി ഗ്രേഡ് താരങ്ങള്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും , 3 ഗ്രേഡുകളിലായി, വാര്‍ഷിക കരാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 ലക്ഷം, 30 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് വനിതകളുടെ  പ്രതിഫലം. വിരാട് കോലി , രോഹിത് ശര്‍മ, ശിഖാര്‍ ധവാന്‍, ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍ എന്നവരാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. മഹേന്ദ്രസിങ്  ധോണി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വിദ്ധിമാന്‍ സാഹ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവര്‍ എ കാറ്റഗറിയിലും പെടുന്നു. 

ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, യുഷ്വേന്ദ്ര ചഹല്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ബി കാറ്റഗറിയാണ് ഉള്‍പ്പെടുന്നത്. ഗ്രേഡ് സിയില്‍ സുരേഷ് റെയ്ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍,കരുണ്‍ നായര്‍, പാര്‍ഥിവ് പട്ടേല്‍ , ജയന്ത് യാദവ് എന്നിവരാണുള്ളത്. എ പ്ലസ് ഗ്രേഡിന് ഏഴ് കോടിയും, എ ഗ്രേഡിന് അഞ്ച് കോടിയും, ബി ഗ്രേഡിന് മൂന്ന് കോടിയും, സി ഗ്രേഡിന് ഒരു കോടിയുമാണ് പ്രതിഫലം. 


 

Follow Us:
Download App:
  • android
  • ios