Asianet News MalayalamAsianet News Malayalam

മികച്ച താരമാക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: സുരേഷ് റെയ്‌ന

became a real cricketer at csk raina
Author
First Published Jan 22, 2018, 6:08 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ടീം നായകനായി 'തല' എം.എസ് ധോണിയെ നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവരാണ് സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയ മറ്റ് രണ്ട് താരങ്ങള്‍‍. ഐപിഎല്ലിന് മുമ്പ് മുമ്പ് ഫോമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്‌ന ടീമിന്‍റെ പ്രതീക്ഷകള്‍ കാക്കുകയാണ്. 

മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനെതിരെ 59 പന്തില്‍ 126 റണ്‍സ് അടിച്ചെടുത്ത് റെയ്‌ന തകര്‍ത്താടി. ഐപിഎല്ലില്‍ താന്‍ തനിസ്വരൂപം പുറത്തെടുക്കുമെന്ന് റെ‌യ്‌ന വ്യക്തമാക്കിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിലൂടെയാണ് താന്‍ മികച്ച ക്രിക്കറ്റ് താരമായതെന്ന് തകര്‍പ്പന്‍ സെഞ്ചുറിക്ക് ശേഷം റെയ്‌ന പറഞ്ഞു. റെയ്നയുടെ ബാറ്റിംഗ് മികവില്‍ ഉത്തര്‍പ്രദേശ് 75 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. 

ഐപിഎല്ലില്‍ കൂടുതല്‍ മത്സരം കളിച്ച റെയ്‌നയാണ് റണ്‍വേട്ടയില്‍ മുന്നിലുള്ള താരം. 161 മത്സരങ്ങളില്‍ നിന്ന് 139.09 സ്‌ട്രൈക്ക് റേറ്റോടെ 4540 റണ്‍സാണ് റെയ്‌ന അടിച്ചെടുത്തത്. വീണ്ടും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിക്കും ജഡേജയ്ക്കുമൊപ്പം കളിക്കുന്നതില്‍ സന്തോഷവാനാണെന്ന് വൈസ് ക്യാപ്‌റ്റനായ റെയ്‌ന പറയുന്നു. ചെന്നൈ ജ‌ഴ്‌സി അണിയാന്‍ അധികനാള്‍ കാത്തിരിക്കാന്‍ കഴിയില്ലെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios