Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ച് ബംഗളൂരു എഫ്‌സി ഒന്നാമത്

  • ബംഗളൂരു എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം ലീഗില്‍ തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഗോവയില്‍ നിന്ന് ബംഗളൂരു ഒന്നാം സ്ഥാനം തിരിച്ചെടുത്തത്.
Bengaluru FC back to first spot in India Super League
Author
Bengaluru, First Published Nov 26, 2018, 10:14 PM IST

ബംഗളൂരു: ബംഗളൂരു എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം ലീഗില്‍ തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഗോവയില്‍ നിന്ന് ബംഗളൂരു ഒന്നാം സ്ഥാനം തിരിച്ചെടുത്തത്. ഉദാന്ത സിങ്ങാണ് ബംഗളൂരുവിന്റെ ഏക ഗോള്‍ നേടിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റാണ് ബംഗളൂരുവിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് എട്ട് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുണ്ട്. 

ഗോളൊന്നും പിറക്കാതെയാണ് ആദ്യ പകുതി പിന്നിട്ടത്. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് വിജയ ഗോള്‍ പിറന്നത്. 87ാം മിനിറ്റിലായിരുന്നു ഉദാന്തയുടെ ഗോള്‍. ഫിനിഷിങിലെ പിഴവാണ് ഡെല്‍ഹി ഡൈനാമോസിന് തിരിച്ചടിയായത്. ആറ് ഷോട്ടുകളുതിര്‍ത്തെങ്കിലും ഒന്നും പോലും ഗോള്‍വര കടന്നില്ല. തോല്‍വിയോടെ ഡല്‍ഹി ഡൈനാമോസ് നാല് പോയിന്റ് മാത്രമായി അവസാന സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios