Asianet News MalayalamAsianet News Malayalam

ചെന്നൈ സൂപ്പര്‍ കിംഗ്സ് വിളിച്ചു: വരുന്നില്ലെന്ന് സൂപ്പര്‍താരം

BRETT LEE REFUSES OFFER FROM CHENNAI SUPER KINGS
Author
First Published Jan 3, 2018, 5:44 PM IST

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോഴിതാ മറ്റൊരു തിരിച്ചടികൂടി നേരിട്ടിരിക്കുകയാണ്. ചെന്നൈയുടെ ബോളിങ് പരിശീലകനായി മുന്‍ ഓസിസ് താരം ബ്രെറ്റ്‌ലീയെയാണ് ക്ഷണിച്ചിരുന്നത്.

എന്നാല്‍ താരം ചെന്നൈയുടെ ക്ഷണം നിരസിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരം ക്ഷണം നിരസിച്ചതോടെ പകരമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡി ബിക്കലായിരിക്കും ആ സ്ഥാനത്തേക്ക് എത്തുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2013-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിംഗ് മെന്റര്‍ ആയിരുന്നു ബ്രെറ്റ്‌ലീ. തനിക്ക് തുടര്‍ന്നും ടിവി കമന്ററിയും മറ്റു കാര്യങ്ങളുമായി സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നാണ് ലീ വ്യക്തമാക്കിയത്.

Follow Us:
Download App:
  • android
  • ios