Asianet News MalayalamAsianet News Malayalam

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയലും ബയേണും നേര്‍ക്കുനേര്‍

champions league quarter line up
Author
First Published Mar 17, 2017, 11:48 PM IST

ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ വമ്പന്മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂനിക്കുമായി കൊമ്പുകോര്‍ക്കും. ബാഴ്‌സലോണയുടെ എതിരാളികള്‍ യുവന്റസാണ്.

റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂനിക്ക്. ചാംപ്യന്‍സ് ലീഗ് കിരീടത്തിനായി ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ട് ടീമുകള്‍. എന്നാല്‍ സെമിയിലേക്ക് ഇവരില്‍ ഒരാള്‍ക്ക് മാത്രമേ ടിക്കറ്റുള്ളു. ആഴ്‌സണലിനെ ഗോള്‍മഴയില്‍ മുക്കിയാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്. റയല്‍ പ്രീക്വാര്‍ട്ടറില്‍ മറികടന്നത് നാപ്പോളിയേയും. കഴിഞ്ഞ ആറ് സീസണുകളിലും ബയേണ്‍ സെമിയലിലെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് സീസണുകളിലായി റയലും അവസാന നാലിലുണ്ട്. 

പി.എസ്.ജിക്കെതിരെ അവിശ്വസനീയ തിരിച്ചുവരവിലൂടെ ക്വാര്‍ട്ടറിലെത്തിയ ബാഴ്‌സലോണയെ കാത്തിരിക്കുന്നത് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ്. രണ്ട് കൊല്ലം മുമ്പത്തെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാനുള്ള അവസരമാണ് യുവന്റന്‍സിനുള്ളത്. മെസ്സി, സുവാരസ്, നെയ്മര്‍ ത്രയത്തിന്റെ കരുത്തില്‍ ബെര്‍ലിനിലെ ആ ഫൈനല്‍ ആവര്‍ത്തിക്കാന്‍ ബാഴ്‌സയും കച്ചമുറുക്കും. 

ജര്‍മ്മന്‍ ക്ലബ് ബൊറൂസിയയുടെ എതിരാളികള്‍ പ്രീക്വാര്‍ട്ടറില്‍ മനക്കരുത്തിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നെത്തുന്ന മൊണോക്കോയാണ്. 

അത്ഭുത പ്രകടനങ്ങള്‍ തുടരുന്ന ലെസ്റ്റര്‍ സിറ്റിയാണ് സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിന്റെ എതിരാളികള്‍. കുറുക്കന്മാര്‍ സിമിയോണിയുടെ സംഘത്തെ വെട്ടി സെമിയിലെത്തുമോ എന്നും കണ്ടറിയണം. ഏപ്രില്‍ 12, 13 തീയതികളിലാണ് ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. 

Follow Us:
Download App:
  • android
  • ios