Asianet News MalayalamAsianet News Malayalam

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നിലംപരിശാക്കി ചെല്‍സി

chelsea crush man united by 4 goals
Author
First Published Oct 23, 2016, 5:30 PM IST

ചെല്‍സിക്കുവേണ്ടി പെഡ്രോ റോഡ്രിഗസ്, ഓസ്‌ട്രേലിയന്‍ താരം ഗാരി കാഹില്‍, ബെല്‍ജിയം താരം ഏദന്‍ ഹസാര്‍ഡ്, എന്‍ഗോലോ കാന്റെ എന്നിവര്‍ ഗോളുകള്‍ നേടി. പകുതി സമയത്ത് രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ചെല്‍സി. ആശ്വാസഗോള്‍ കണ്ടെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതെല്ലാം, ചെല്‍സി പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. മുന്‍ പരിശീലകനായ ഹോസെ മൗറീന്യോയുടെ പുതിയ ടീമായ മാഞ്ചസ്റ്ററിനെ കെട്ടുകെട്ടിച്ചപ്പോള്‍ അത് ചെല്‍സിക്ക് ഇരട്ടിമധുരമായി.

മറ്റൊരു മല്‍സരത്തില്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ സതാംപ്‌ടണ്‍ സമനിലയില്‍ തളച്ചു. സ്‌കോര്‍ 1-1. മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കെലേച്ചി ഇഹീനാച്ചോയാണ് ഗോള്‍ നേടിയത്. നേരത്തെ നഥാന്‍ റെഡ്‌മണ്ടിന്റെ ഗോളിലൂടെ സതാംപ്‌ടണാണ് മുന്നിലെത്തിയത്.

സതാംപ്‌ടണോട് സമനില വഴങ്ങിയെങ്കിലും ഒമ്പത് കളികളില്‍ 20 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ ഒന്നാമത്. 20 പോയിന്റ് വീതമുണ്ടെങ്കിലും ആഴ്‌സണല്‍, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ ഗോള്‍ശരാശരിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഒമ്പത് കളികളില്‍ 19 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും, 14 പോയിന്റുള്ള മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios